ഗായകന്‍ ഉണ്ണിമേനോന്റെ മകന്റെ വിവാഹത്തിന് ആര്‍ഭാടങ്ങളില്ല, പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്

Wed,Aug 22,2018


ഗായകന്‍ ഉണ്ണിമേനോന്റെ മകന് ആർഭാടങ്ങളില്ലാത്ത വിവാഹം. കേരളത്തിലെ മഴക്കെടുതി കണക്കിലെടുത്താണ് മകൻ അങ്കൂര്‍ ഉണ്ണിയും കാവ്യയും തമ്മിലുള്ള വിവാഹത്തിന്റെ ആർഭാടങ്ങൾ ഒഴിവാക്കുന്നതെന്ന് ഉണ്ണി മേനോൻ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. സെപ്റ്റംബർ ഇരുപതിന് തൃശൂര്‍ ലൂലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്. വിവാഹം അതേ ദിവസം അതേ മുഹൂർത്തത്തിൽ ചെന്നൈ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തിൽ നടക്കും.

ആദ്യം 2500 ഓളം പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ഇത് 200 പേരായി ചുരുക്കി. ഇതിൽ നിന്ന് മിച്ചം പിടിക്കുന്ന പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുന്നത്. ചെന്നൈയില്‍ ആര്‍ക്കിടെക്റ്റാണ് അങ്കൂര്‍. കാവ്യ ദുബായിലാണ്..

Other News

 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • Write A Comment

   
  Reload Image
  Add code here