പ്രിയങ്ക ചോപ്രയും പ്രതിശ്രുത വരന്‍ നിക്ക് ജോനാസും അനാഥാലയം സന്ദര്‍ശിച്ചു

Tue,Aug 21,2018


വിവാഹ നിശ്ചയത്തിനു ശേഷം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും പ്രതിശ്രുത വരന്‍ നിക്ക് ജോനാസും അനാഥാലയം സന്ദര്‍ശിച്ചു. മുബൈ അന്ധേരിക്കടുത്തുള്ള സെന്റ് കാതറിന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന് സ്ഥാപനമാണ് ഇരുവരും സന്ദര്‍ശിച്ചത്. പ്രിയങ്ക ചോപ്രയും അനാഥാലയത്തിലെ പെണ്‍കുട്ടിയും ന്യത്തം ചെയ്യുന്ന വീഡിയോ നിക്ക് ജോനാസ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. നിക്ക് ജോനാസ് അന്തേവാസികള്‍ക്കായി പാട്ടുപാടികൊടുക്കുന്ന വീഡിയോ പ്രിയങ്ക ചോപ്ര സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തു.

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസുമായുള്ള വിവാഹത്തിന് മുന്‍പുള്ള ആചാര ചടങ്ങുകള്‍ക്ക് ശേഷം നിക്കും കുടുബവും യു.എസ്സിലേക്ക് തിരിച്ചു പോയി. നിശ്ചയചടങ്ങുകള്‍ക്ക് ശേഷമുള്ള പാര്‍ട്ടിയില്‍ ബോളിവുഡില്‍ നിന്നും നിരവധി താരങ്ങല്‍ എത്തിയിരുന്നു. അംബാനി കുടുബത്തില്‍ നിന്നും മുകേഷ് അംബാനി നിത അംബാനി, ഇഷ എന്നിവരം എത്തിയിരുന്നു. അമേരിക്കന്‍ ഗായകനായ 25കാരന്‍ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയുമായുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. ഇരുവരും തമ്മിലുള്ള നിശ്ചയം നടന്നു എന്ന തരത്തിലുള്ള ഒട്ടേറെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല .

ഷോണാലി ബോസിന്റെ സ്‌കൈ ഈസ് പിങ്ക് എന്ന സിനിമയാണ് പ്രിയങ്കയുടെ അടുത്ത ചിത്രം. വിവാഹ നിശ്ചയം കാരണം പ്രിയങ്ക സല്‍മാന്‍ഖാന്‍ ചിത്രം ഭാരതില്‍ നിന്ന് ഒഴിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

Other News

 • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
 • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
 • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
 • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
 • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
 • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • Write A Comment

   
  Reload Image
  Add code here