വിവാഹം മാറ്റിവച്ച് പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ നടന്‍ രാജീവ് പിള്ള രംഗത്ത്

Tue,Aug 21,2018


പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ നടന്‍ രാജീവ് പിള്ള രംഗത്ത്. സ്വന്തം നാടായ നന്നൂരാണ് രാജീവ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടുകാര്‍ക്കൊപ്പം ഇറങ്ങിയത്. ആഗസ്റ്റ് 17 ന് രാജീവിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. അതെല്ലാം മാറ്റിവച്ചാണ് നടന്‍ നാട്ടുകാര്‍ക്കൊപ്പം ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്‌.

രാജീവിനെ അഭിനന്ദിച്ച് സഹപ്രവര്‍ത്തകയായ റിച്ച ഛദ്ദ ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഇതോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെയും മത്സ്യത്തൊഴിലാളികളെയും പ്രശംസിക്കാന്‍ റിച്ച മറന്നില്ല.

ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തില്‍ രാജീവ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. റിച്ച ഛദ്ദയാണ് ഷക്കിലയെ അവതരിപ്പിക്കുന്നത്. രാജീവിനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് റിച്ച കുറിച്ചു.

ആലുവ സ്വദേശിനിയായ അജിതയാണ് രാജീവിന്റെ വധു. എഞ്ചിനീയറിംഗ് ബിരുദധാരിയാണിവര്‍. വിവാഹം അടുത്ത മാസം നടക്കും. ആര്‍ഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് വിവാഹം നടത്തുന്നതെന്ന് രാജീവ് പറഞ്ഞു.

Other News

 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • അച്ഛന് ക്യാന്‍സര്‍ സ്ഥിരീകരിച്ച് ഹൃതിക്
 • മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ്‌ ഗില്‍ഡിന്റെ ബോര്‍ഡ് അംഗങ്ങളില്‍ റസൂല്‍ പൂക്കുട്ടിയും
 • ഹര്‍ത്താല്‍ തള്ളി സിനിമക്കാര്‍; ഷൂട്ടിംഗ് മുടക്കാതെ സലിംകുമാര്‍
 • Write A Comment

   
  Reload Image
  Add code here