ഝാന്‍സി റാണിയായി കങ്കണ: മണികര്‍ണികയുടെ ഫസ്റ്റ്ലുക്ക്

Wed,Aug 15,2018


കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്വാതന്ത്ര്യ ദിനത്തില്‍ പോസ്റ്റര്‍ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യുവരിച്ച ഝാന്‍സി റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിടാന്‍ ഇതിനേക്കാള്‍ നല്ലൊരു ദിവസം ലഭിക്കില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഝാന്‍സി റാണിയെന്ന റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്ന ചിത്രമാണിത്. 2019 റിപബ്ലിക് ദിനത്തില്‍ ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കാഞ്ചേ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ക്രിഷ് ആണ് മണികര്‍ണികയുടെ സംവിധായകന്‍. ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

Other News

  • ലൈംഗികാരോപണം: നഷ്ടപരിഹാരമായി ലഭിച്ച തുകയ്ക്ക് നടി സുസ്മിതാ സെന്‍ നികുതി അടക്കേണ്ടതില്ല
  • മകള്‍ നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ഐശ്വര്യ
  • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
  • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
  • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
  • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
  • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
  • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • Write A Comment

     
    Reload Image
    Add code here