ദീപികയും രണ്‍വീറും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് കബീര്‍ ബേഡി

Wed,Aug 15,2018


ബോളിവുഡ് താര ജോഡി രണ്‍വീര്‍ സിങ്ങും ദീപികാ പദുകോണും വിവാഹിതരാകുന്നു. നടന്‍ കബീര്‍ ബേഡിയാണ് വിവാഹവാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഇറ്റലിയില്‍വച്ച് നവംബര്‍ 20 നാണ് വിവാഹം നടക്കുക. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചാണ് താരജോടികളും വിവാഹിതരാകുന്നത്.

ജൂലൈയില്‍ വിവാഹിതരാകുന്നുവെന്നായിരുന്നു തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരുടെയും സിനിമാ തിരക്ക് കാരണം ചടങ്ങുകള്‍ നവംബറിലേക്ക് മാറ്റുകയായിരുന്നു. വിവാഹശേഷം താമസിക്കാനുള്ള വീടിന്റെ അന്തിമഘട്ട പണികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് ഇരുകൂട്ടരും.

വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് പല ചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രണയത്തിലാണെന്ന വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here