നടി ആക്രമിക്കപ്പെട്ട ചിത്രങ്ങള്‍ നല്‍കാനാവില്ലെന്ന് ഹൈക്കോടതി; നടന്‍ ദിലീപിന്റെ ഹര്‍ജി തള്ളി

Tue,Aug 14,2018


കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ദിലീപിന് തിരിച്ചടി.
പ്രതികള്‍ പകര്‍ത്തിയ ആക്രമണത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ഹര്‍ജിയാണ് തള്ളിയത്. ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറികാര്‍ഡ് നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ സെഷന്‍സ് കോടതിയിലും ഇതേ ആവശ്യം ദിലീപ് ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി ദിലീപിന്റെ ആവശ്യം തള്ളുകയായിരുന്നു.
കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ഹര്‍ജികള്‍ നല്‍കുന്നത് വിചാരണ പരമാവധി വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
ദിലീപിന്റെ ആവശ്യത്തേക്കാള്‍ നടിയുടെ സ്വകാര്യതയ്ക്കാണ് പ്രാധാന്യമെന്ന് കോടതി വ്യക്തമാക്കി. തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദിലീപ്.
നേരത്തെ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here