മലയാളത്തിലെ സിനിമാതാരങ്ങള്‍ പ്രളയക്കെടുതിക്ക് സഹായം നല്‍കുന്നില്ല എന്ന വിമര്‍ശനത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്

Mon,Aug 13,2018


മലയാളത്തിലെ സിനിമാതാരങ്ങള്‍ പ്രളയക്കെടുതിക്ക് സഹായം നല്‍കുന്നില്ല എന്ന വിമര്‍ശനത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്. പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരാള്‍ പരിഹാസവുമായി രംഗത്ത് വന്നത്. ഇതരഭാഷയിലെ സിനിമാതാരങ്ങള്‍ കേരളത്തിന് അകമഴിഞ്ഞ സംഭാവനകള്‍ നല്‍കിയിട്ടും മലയാളത്തിലെ താരസംഘടനയായ എ.എം.എം.എ പത്ത് ലക്ഷം രൂപ മാത്രം നല്‍കി എന്നായിരുന്നു പരിഹാസം. കഴിഞ്ഞ ദിവസം എ.എം.എം.എയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സമാനമായ വിമര്‍ശനങ്ങളുയര്‍ത്തി ഒട്ടേറെപ്പേർ രംഗത്തെത്തിയിരുന്നു.

വിമര്‍ശിക്കുന്നവര്‍ എന്തു ചെയ്തു എന്നതായിരുന്നു ടൊവിനോയുടെ ആദ്യ ചോദ്യം. അതിനു ശേഷം ടൊവിനോ ഇങ്ങനെക്കുറിച്ചു. ''നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായും കൊട്ടിഗ്ഘോഷിച്ചും ചെയ്യേണ്ടി വരുന്നത്. ഇത് എല്ലാ മനുഷ്യരും സ്വാഭാവികമായി ചെയ്യേണ്ട കാര്യമാണ്. സിനിമയില്‍ വരുന്നതിനു മുന്‍പും ശേഷവും ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യാറുണ്ട്. ഇനിയും ചെയ്യും. എല്ലാവരും മറ്റുള്ളവരെ കുറ്റം പറച്ചില്‍ നിര്‍ത്തി സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ''- ടൊവിനോ മറുപടി നല്‍കി.

Other News

 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • Write A Comment

   
  Reload Image
  Add code here