ശ്രീദേവിക്ക് നല്‍കിയ വാക്കുപാലിച്ച് അജിത്; അടുത്ത ചിത്രം നിര്‍മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍

Mon,Aug 13,2018


അന്തരിച്ച നടി ശ്രീദേവിക്ക് നല്‍കിയ വാക്ക് പാലിച്ചിരിക്കയാണ് തമിഴരുടെ സ്വന്തം തല അജിത്ത്. ശ്രീദേവിയുടെ 55ാം ജന്‍മദിനത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം പുറത്ത് വന്നത്. അജിതിന്റെ അടുത്ത ചിത്രം നിര്‍മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ്. ശ്രീദേവിക്കൊപ്പം ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രത്തില്‍ അജിത് അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് നടിക്ക് നല്‍കിയ വാക്കാണ് അജിത് പാലിക്കുന്നത്. ഒരു അതിഥിതാരമായാണ് ഇംഗ്ലീഷ് വിഗ്ലീഷില്‍ അജിത് എത്തിയത്. ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചനാണ് അജിതിന് പകരം എത്തിയത്. സിനിമയില്‍ നിന്ന് മാറി നിന്ന ശ്രീദേവി ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നും ഇംഗ്ലീഷ് വിംഗ്ലീഷ്.

ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന സീറോയില്‍ അതിഥിവേഷത്തില്‍ ശ്രീദേവി എത്തുന്നുണ്ട്. ഡിസംബറിലാണ് ചിത്രം പുറത്തിറങ്ങുക. ഫെബ്രുവരി 24 ന് ദുബായില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുശിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here