നയന്‍താരയും വിഘ്‌നേശ് ശിവനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും വൈറല്‍

Mon,Aug 13,2018


തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മിലുള്ള ഫോട്ടോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നയന്‍താരയുടെ പുതിയ ചിത്രമായ കൊലമാവു കോകിലയുടെ സെറ്റില്‍ വെച്ചെടുത്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ ഗാനത്തിന്റെ ചിത്രീകരണ സമയത്ത് എടുത്ത ഫോട്ടോയാണ് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഈ പാട്ട് സംവിധാനം ചെയ്യുന്നത് വിഘനേശ് ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ ഗാനത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രവിവര്‍മ്മനാണ്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താരയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യുന്നു എന്നാണ് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മൂന്നു വര്‍ഷങ്ങളള്‍ക്കു മുമ്പ് നാനും റൗഡി താനന്‍ എന്ന പടത്തിലൂടെയാണ് ഇരുവരും ഒന്നിച്ചത്. വിജയ് സേതുപതി, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വന്‍ ഹിറ്റായിരുന്നു.

നെല്‍സന്‍ ദിലീപാണ് കോലമാവ് കോകിലയുടെ സംവിധായകന്‍. അനുരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നയന്‍താരയും യോഗി ബാബുവും ഒന്നിച്ച കോലമാവ് കോകിലയുടെ ഗാനം വന്‍ ഹിറ്റായിരുന്നു.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here