അന്തരിച്ച നടി ശ്രീദേവിക്ക് ഇന്ന് പിറന്നാള്‍, ആരാധകര്‍ 18 അടി നീളമുള്ള ചുമര്‍ ചിത്രം സമര്‍പ്പിക്കുന്നു

Mon,Aug 13,2018


അന്തരിച്ച നടി ശ്രീദേവിയുടെ അന്‍പത്തിയഞ്ചാം ജന്മദിനമാണ് ഓഗസ്‌റ് പതിമൂന്നിന്. അമ്മയുടെ ഒപ്പമുള്ള പഴയ ഒരു ചിത്രം മകള്‍ ജാന്‍വികപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. പിതാവ് ബോണി കപൂറും ചിത്രത്തിലുണ്ട്. ശ്രീദേവി ഹീറോയിന്‍ മാത്രമല്ല, ഒരു ഇതിഹാസമാണെന്ന് പിറന്നാള്‍ ദിവസം കുറിച്ച സന്ദേശത്തില്‍ ഭര്‍ത്താവ് ബോണി കപൂര്‍ ഓര്‍മ്മിച്ചു. ഇതിഹാസങ്ങള്‍ ഒരിക്കലും മരിക്കുകയില്ല. ശ്രീയുടെ ഓര്‍മകള്‍ എന്നും എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്- ബോണി കപൂര്‍ പറഞ്ഞു.

അതേസമയം മുംബൈയിലെ ബാദ്രയില്‍ ചാപ്പല്‍റോഡില്‍ ശ്രീദേവിയുടെ 18 അടി വലിപ്പമുള്ള ഒരു ചുമര്‍ ചിത്രം ഒരുങ്ങുന്നുണ്ട്. രഞ്ജിത്ത് ദാഹിയയാണ് ഈ പ്രൊജക്ടിന് നേതൃത്വം വഹിക്കുന്നത്. പത്തോളം ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ബോണി കപൂറാണ്. വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് മനോഹരമായ ഒരു വീഡിയോ ബോണി കപൂര്‍ ആരാധകര്‍ക്കായി പങ്കുവയ്ച്ചിരുന്നു.

1963 ആഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. 1969ല്‍ തുണൈവന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായെത്തി. ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിരിക്കുന്നത്. അവസാന ചിത്രമായ മോമിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മരണാനന്തര ബഹുമതിയായാണ് ശ്രീദേവിക്ക് പുരസ്‌കാരം നല്‍കിയത്. ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന സീറോയില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. ഡിസംബറിലാണ് ചിത്രം പുറത്തിറങ്ങുക.

ഫെബ്രുവരി 24 ന് ദുബായില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുശിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു.

Other News

 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
 • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
 • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
 • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
 • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
 • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
 • മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
 • ദിലീപിന് വിദേശത്ത് സിനിമാ ചിത്രീകരണത്തിനു പോകാന്‍ അനുമതി
 • ഇമ്രാന്‍ ഹാഷ്മിയുടെ ടൈഗേഴ്‌സ് പ്രദര്‍ശനത്തിന്
 • ഐടി അടിസ്ഥാനസൗകര്യരംഗത്ത് ലുലു ഗ്രൂപ്പ് 2,400 കോടി മുതല്‍മുടക്കുന്നു
 • Write A Comment

   
  Reload Image
  Add code here