മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം സംഭാവന ചെയ്തു

Sun,Aug 12,2018


കേരളമുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിജയ് ഈ വിവരം വെളിപ്പെടുത്തിയത്. വിജയ് ദേവരകൊണ്ടയുടെ അര്‍ജ്ജുന്‍ റെഡി എന്ന തെല്ലുങ്ക് ചിത്രം കേരളത്തില്‍ വന്‍ ജനപ്രീതി നേടിയിരുന്നു.

കേരളം വെള്ളപ്പൊക്കം കാരണം ബുദ്ധിമുട്ടുകയാണെന്ന് അറിയാന്‍ സാധിച്ചു. ഞാന്‍ ആദ്യമായി അവധിക്കാലം ചെലവഴിക്കാന്‍ ചെന്നത് അവിടെയാണ്. എന്റെ സിനിമകള്‍ക്ക് അവര്‍ ഒരുപാട് സ്‌നേഹം നല്‍കിയിട്ടുണ്ട്. ഒരുപാട് നല്ല മനുഷ്യരെ എനിക്ക് അവിടെ വെച്ച് പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവരെയും വ്യക്തിപരമായി എങ്ങനെ ബന്ധപ്പെടണം എന്നറിയില്ല. പക്ഷേ ഞാന്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നുണ്ട്. വിജയ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തമിഴ് താരസംഘടനയായ നടികര്‍ സംഘം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കമല്‍ഹാസനും, തമിഴ് നടന്‍മാരായ സൂര്യ, കാര്‍ത്തി എന്നിവരും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌.

Other News

  • ധ്രുവ് വിക്രം ആദ്യ പ്രതിഫലം മുഴുവന്‍ കേരളത്തിന് നല്‍കി
  • ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലറെത്തി
  • വിമാനക്കമ്പനിജീവനക്കാരുടെ വർണവെറി; പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി
  • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
  • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
  • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • Write A Comment

     
    Reload Image
    Add code here