എന്റെ വെടി കൊണ്ട് വീഴുന്നയാളല്ല മോഹന്‍ലാല്‍: അലന്‍സിയര്‍

Sat,Aug 11,2018


സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടെ മുഖ്യാതിഥി മോഹന്‍ലാലിന് നേരെ പ്രതീകാത്മക 'തോക്ക്' ചൂണ്ടി പ്രതിഷേധിച്ച വിഷയത്തില്‍ വിശദീകരണവുമായി നടന്‍ അലന്‍സിയര്‍. താന്‍ പ്രതിഷേധിച്ചിട്ടില്ലെന്നും മോഹന്‍ലാലിനെ പോലൊരു മഹാനടനോട് പ്രതിഷേധിക്കാന്‍ താന്‍ മണ്ടനല്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി. മോഹന്‍ലാലിന് നേരെ തോക്കു ചൂണ്ടിയതല്ലെന്നും കൈ കൊണ്ട് കാണിച്ച ആംഗ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും തന്റെ വെടിയേറ്റാല്‍ വീഴുന്ന ആളല്ല മോഹന്‍ലാലെന്നും അലന്‍സിയര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി .

അലന്‍സിയറുടെ വാക്കുകള്‍
അന്ന് ഒന്നും സംഭവിച്ചിട്ടില്ല. അത് ഒരു പത്രത്തിന്റെ ലേഖകന്‍ അയാള്‍ക്ക് തോന്നിയ ഭാവനയില്‍ എഴുതിയ വാര്‍ത്താണ്. അതിന് അപ്പുറം ഒന്നുമില്ല. ഞാന്‍ വാഷ് റൂമിലേക്ക് പോകുന്ന വഴിക്ക് മോഹന്‍ലാലിന്റെ പ്രസംഗം തുടരുന്നതിനിടെ ചുമ്മാ കൈ കൊണ്ട് കാണിച്ച ആംഗ്യം. ഇതിന് ഇത്രയും വ്യാഖ്യാനം കിട്ടുമെന്നും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്നും കരുതിയില്ല. ഞാന്‍ പറയാനുള്ളത് സത്യസന്ധമായി പറയുന്ന വ്യക്തിയാണ്. മോഹന്‍ലാല്‍ എന്ന മഹാനടനെതിരേ ഞാന്‍ എന്തിന് പ്രതിഷേധിക്കണം.

ഞാന്‍ എന്തിന് വെടിയുതിര്‍ക്കണം. ഞാന്‍ വെടിയുതിര്‍ക്കുന്നവര്‍ക്കൊപ്പമല്ല. ഞാന്‍ ആ മനുഷ്യനൊപ്പമാണ്. ആ മഹാനടനെ വിളിക്കരുതെന്ന് പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ ഒപ്പിട്ടപ്പോള്‍ ഞാന്‍ ഒപ്പിട്ടില്ല. എന്നെ പോലുള്ളവര്‍ക്ക് ആദ്യമായി അവാര്‍ഡ് കിട്ടുമ്പോള്‍ ലാലേട്ടനെ പോലൊരു മഹാനടന്‍ അവിടെയുള്ളത് ആദരവാണ്. അതൊക്കെയാണ് അവിടെയുണ്ടായിരുന്നത്. അതിന് ഇങ്ങനൊരു ദുര്‍വ്യാഖ്യാനം വരുമെന്നത് ആലോചിക്കാനേ പറ്റുന്നില്ല. സങ്കടം മാത്രമേയുള്ളൂ. അതിനെയാണ് ആ ലേഖകന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി വളച്ചൊടിച്ചത്.

അത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എന്നോട് ചോദിച്ചു എന്തിനാണ് പ്രതിഷേധിച്ചതെന്ന്? ഞാന്‍ പ്രതിഷേധിച്ചിട്ടില്ല എനിക്കറിയില്ല. അതിന് ശേഷം പറഞ്ഞതൊക്കെ കള്ളമാണെന്ന് പറഞ്ഞ് വ്യാഖ്യാനങ്ങള്‍ നടത്തി. എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നു. എന്ത് കഷ്ടമാണ്. നമ്മള്‍ ഉദ്ദേശിക്കാത്ത ചിന്തിക്കാത്ത കാര്യങ്ങള്‍ ഇങ്ങനെ വളച്ചൊടിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. വാര്‍ത്തകള്‍ അവനവന് വേണ്ടി വളച്ചൊടിക്കുകയാണ്. ഞാന്‍ വെടിവച്ചിട്ടില്ല. എന്റെ കൈയാംഗ്യം വളച്ചൊടിക്കുകയായിരുന്നു.

ആ മഹാനടനെ വെടി വയ്ക്കാന്‍ ഞാന്‍ ആരാണ്. എന്റെ വെടി കൊണ്ട് വീഴുന്നയാളാണോ അദ്ദേഹം. ഞാന്‍ അത്രയ്ക്ക് മണ്ടനാണോ? ഈ സമൂഹം മുഴുവന്‍ വെടി വച്ച് കൊണ്ടിരിക്കുകയല്ലേ. എന്റെ വെടിയേറ്റ് അദ്ദേഹം വീഴില്ല. ഈ ലോകത്ത് ആര് വെടിവെച്ചാലും അദ്ദേഹം വീഴില്ല.

ഒരു നിമിഷത്തിലുള്ള ഒരു ഷോട്ട്, അതു വച്ചാണ് ഈ വിവാദങ്ങള്‍ ഒക്കെ നടക്കുന്നത്. ഇടുക്കിയില്‍ ഷട്ടറുകള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. അവിടുത്തെ മനുഷ്യരെ കുറിച്ചാലോചിക്കൂ. എന്റെ കൈത്തോക്കൊന്നുമല്ല വിഷയം. ഞാനിപ്പോള്‍ പീരങ്കിയുടെ മുന്നിലാണ് നില്‍ക്കുന്നത്. എന്റെ കയ്യില്‍ തോക്കില്ല, ലാലേട്ടന് വെടിയേറ്റിട്ടുമില്ല പിന്നെന്താ പ്രശ്‌നം-അലന്‍സിയര്‍ പറഞ്ഞു.

Other News

 • ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും അഭിനയത്തിലേക്ക്
 • ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍
 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • Write A Comment

   
  Reload Image
  Add code here