പ്രശ്നങ്ങൾ പരിഹരിക്കാമെന്നമെന്ന് മോഹന്‍ലാല്‍ ഉറപ്പുപറഞ്ഞതായി ഡബ്ല്യു.സി.സി

Wed,Aug 08,2018


കൊച്ചി: പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മോഹന്‍ലാല്‍ ഉറപ്പുപറഞ്ഞതായി ഡബ്ല്യു.സി.സി അംഗങ്ങൾ. തുറന്നതും ആരോഗ്യപരവുമായ ചർച്ചയാണ് നടക്കുന്നതെന്ന് അംഗങ്ങളായ പദ്മപ്രിയയും രേവതിയും വ്യക്തമാക്കി. അമ്മ ഭാരവാഹികളുമായി നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. എക്‌സിക്യൂട്ടിവ് സ്ഥാനത്തേക്ക് മത്സരസന്നദ്ധത രേഖാമൂലം അറിയിച്ചിട്ടിെല്ലന്ന് പാർവതി വ്യക്തമാക്കി. മത്സരിക്കാന്‍ കഴിയുമോയെന്ന സാധ്യത തേടുകമാത്രമാണ് ചെയ്തത്.

ഇത് തന്റെ അച്ഛന്റെ വിജയമാണെന്ന് അന്തരിച്ച നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്‍ പറഞ്ഞു. ആദ്യം ചില എതിരഭിപ്രായം വന്നിരുന്നെങ്കിലും എല്ലാം പോസ്​റ്റിവാണ്. തിലകനെ വിലക്കിയത് തെറ്റായ തീരുമാനമാണെന്ന് സംഘടന തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണസമിതിയുടെ തീരുമാനങ്ങൾ പോസിറ്റിവാണെന്ന് ജോയി മാത്യുവും വ്യക്തമാക്കി. ഒരുപാട് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംഘടന ചര്‍ച്ചക്ക് തയാറായത്. സംഘടനക്ക് മാറ്റമുണ്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

Other News

  • കത്രീന കൈഫിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് റേഞ്ച് റോവര്‍ വോഗ് എസ്ഇയും
  • മോഡിയായി വിവേക് ഒബ്‌റോയിയുടെ വ്യത്യസ്ത ലുക്കുകള്‍ പുറത്ത്!
  • മിയ ഖലീഫ വിവാഹിതയാകുന്നു!
  • സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക്
  • നടന്‍ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശിര്‍വാദവുമായി മോഹന്‍ലാലും സുചിത്രയും
  • ലൂസിഫറിലെ അടുത്ത ക്യാരക്ടര്‍ പോസ്റ്റര്‍ ; ധ്യാനത്തില്‍ മുഴുകി മഞ്ജു
  • രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി
  • അജയ് ദേവ് ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ് ഹിന്ദിയില്‍!
  • നടി മുത്തുമണിയുടെ ഭര്‍ത്താവ് പി.ആര്‍ അരുണ്‍ സംവിധായകനാകുന്നു!
  • സൂപ്പര്‍ ഡിലക്‌സില്‍ പോണ്‍ നടിയായി രമ്യ കൃഷ്ണന്‍
  • നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും സൂര്യയും
  • Write A Comment

     
    Reload Image
    Add code here