ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നും കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ കിട്ടിയേ മതിയാകൂവെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

Mon,Aug 06,2018


ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നും കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ കിട്ടിയേ മതിയാകൂവെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കോടതിയില്‍ നില്‍ക്കുന്ന വിഷയത്തില്‍ നീതിയുണ്ടാകുമെന്നുംഅദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്റെ പ്രതികരണം. ഒരാളൊരു ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ശിക്ഷ കിട്ടിയേ പറ്റൂ. അതനുഭവിക്കപ്പെട്ടത് ഒരു സ്ത്രീയാണ്. റേപ്പിന് തുല്യമാണവര്‍ അനുഭവിച്ചത്. അവര്‍ക്ക് അതിനുള്ള നീതി കിട്ടണം. അത് കോടതി നല്‍കും. നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളവരാണ് നമ്മളെല്ലാവരുമെന്നും കോടതിയില്‍ നിലനില്‍ക്കുന്ന വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്‌നമാക്കേണ്ട കാര്യമുണ്ടോയെന്നും റോഷന്‍ ചോദിക്കുന്നു. ആക്രമിക്കപ്പെട്ട നടി ഇപ്പോള്‍ കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ്. െ്രെകം ചെയ്ത വ്യക്തിക്കും വിഷയങ്ങളുണ്ടാവാം. കോടതിയില്‍ നില്‍ക്കുന്ന വിഷയത്തിന് നീതിയുണ്ടാകുമെന്ന് ഉറപ്പാണ്. റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

സ്ത്രീകളുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ ഒരു സംഘടന ഉണ്ടായത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 'മലയാള സിനിമയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുണ്ട്. ഫെഫ്ക, എ.എം.എം.എ തുടങ്ങി ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ സംഘടനയുമുണ്ട്. അതിന്റെ കൂട്ടത്തില്‍ ഒരെണ്ണം കൂടി വരുന്നതില്‍ എന്താണ് പ്രശ്‌നം. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല.

അതേ സമയം പലതരത്തിലുള്ള വിവാദങ്ങള്‍ സിനിമയില്‍ നിന്ന് ആളുകളെ അകറ്റുകയാണെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവം, ദിലീപിന്റെ അറസ്റ്റ്, വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ രൂപീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുളള ചോദ്യത്തിനായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ മറുപടി.'

ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ എത്താന്‍ കാരണം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ദിലീപിനെ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും റോഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Other News

  • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
  • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
  • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • Write A Comment

     
    Reload Image
    Add code here