പൃഥ്വിരാജിന്റെ രണം സെപ്തംബര്‍ ആറിന്

Sun,Aug 05,2018


പൃഥ്വിരാജ്​ നായകനാവുന്ന ആക്ഷൻ സിനിമ രണം സെപ്​തംബർ ആറിന് തിയേറ്ററുകളിലെത്തും. ഒാണത്തിന്​ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങുമെന്നും സംവിധായകൻ നിർമൽ സഹദേവൻ വ്യക്തമാക്കി. സെൻസറിങ്​ കഴിഞ്ഞ ചിത്രത്തി​ന്​ യു/എ സർട്ടിഫിക്കറ്റാണ്​ ലഭിച്ചത്​. കൂടെ, മൈ സ്​റ്റോറി എന്നീ ചി​ത്രങ്ങൾ ഒരേ സമയം റിലീസ്​ ചെയ്​തതോടെ രണത്തി​ന്റെ റിലീസ്​ നീട്ടിവെക്കുകയായിരുന്നു.

അമേരിക്കയായിരുന്നു ചിത്രത്തി​ന്റെപ്രധാന ലൊക്കേഷൻ. ഇഷ തല്‍വാറാണ് നായിക. റഹ്മാൻ, അശ്വിന്‍ കുമാർ എന്നിവരെ കൂടാതെ വിദേശ നടീനടന്‍മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്​. അമേരിക്കയിലേക്കെത്തുന്ന ഗൂണ്ടാ ഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തി​ന്റെ കഥയാണ് രണം പറയുന്നതെന്നാണ്​ റിപ്പോർട്ട്​.

സംവിധായകനായ നിർമൽ സഹദേവൻ തന്നെയാണ്​ ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയത്​. രണത്തിന്റെ ടൈറ്റില്‍ ട്രാക്കായി പുറത്തിറക്കിയ വിഡിയോ സോങ് 17 ലക്ഷത്തിലധികം ആളുകളാണ്​ ഇതുവരെ കണ്ടത്​.

മനോജ് കുമാറാണ്​ ഗാനരചന. ജേക്‌സ് ബിജോയി സംഗീതം. സംഘട്ടനത്തിന്​ ഏറെ പ്രാധാന്യമുള്ള രണത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് ഹോളിവുഡ്​ ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റി ആണ്​.

Other News

  • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
  • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
  • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • Write A Comment

     
    Reload Image
    Add code here