ബാഹുബലിയുടെ പൂർവകഥയുമായി എസ്.എസ്.രാജമൗലി വീണ്ടും; ചെലവ് 500 കോടി

Fri,Aug 03,2018


ബാഹുബലിയുടെ പൂർവകഥയുമായി എസ്.എസ്.രാജമൗലി വീണ്ടും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുങ്ങുന്ന ചിത്രത്തിന് അഞ്ഞൂറ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജമൗലിയും ആർക്ക മീഡിയ വർക്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ൻപത് അധ്യായങ്ങളുള്ള ബാഹുബലി: ബിഫോർ ദി ബിഗിനിങ് ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഓഫ് ശിവകാമി എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

മൂന്ന് സീസണുകളായി സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിൽ ബാഹുബലിയുടെ ജനനത്തിന് മുൻപുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. തന്റേടിയും പോരാളിയുമായ ഒരു പെൺകുട്ടി ധീക്ഷ്ണാശാലിയും തന്ത്രശാലിയുമായ ഒരു രാജ്ഞിയായി മാറുന്നതിന്റെ കഥയാണ് പരമ്പര പറയുന്നതെന്ന് നെറ്റ്ഫ്ലിക്സ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒരു സാധാരണ നഗരത്തിൽ നിന്നും ഒരു സാമ്രാജ്യത്തിലേയ്ക്കുള്ള മിഹിഷ്മതിയുടെ വളർച്ചയും അതിന് അടിവളമായ അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഥയുമാണ് പരമ്പര പറയുന്നത്-നെറ്റ്ഫ്ലിക്സ് പറഞ്ഞു.

ഓരോ മണിക്കൂർ വീതമുള്ള ഒൻപത് ഭാഗങ്ങളാണ് ഓരോ സീസണും. എട്ട് മണിക്കൂറുള്ള ഒറ്റ സിനിമ പോലെയും ഓരോ മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളായും ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. രണ്ട് സീസണുകളിലേയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ കരാറായിരിക്കുന്നത്. എന്നാൽ, അത് തുടരും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

സിനിമയിലെ താരങ്ങളുടെ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ശിവകാമിയുടെയും കട്ടപ്പയുടെയും ചെറുപ്പകാലത്തെ കഥയാണ് പറയുന്നത് എന്നതുകൊണ്ട് തന്നെ ബാഹുബലിയും ബാഹുബലിയായി തകർത്തഭിനയിച്ച പ്രഭാസും ചിത്രത്തിലുണ്ടാവില്ല. പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങൾ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുണ്ട്.

വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത ആദ്യ പരമ്പര.

Other News

  • 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട്, ഹൃത്വിക്കിന് പ്രശംസയുമായി മുന്‍ ഭാര്യ സൂസാനെ
  • ജാന്‍വിയെ കെട്ടിപുണര്‍ന്ന് കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍
  • മോശമായി സംസാരിച്ച സഹസംവിധായകന്റെ ഫോണ്‍നമ്പര്‍ പരസ്യമാക്കി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
  • വോട്ട് ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
  • സന്തുഷ്ടദാമ്പത്യത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
  • സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചു, ബിജു മേനോനെതിരേ സൈബര്‍ ആക്രണം
  • 45 കാരിയായ മലൈകയും 33 കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു?
  • സമ്മതിധാനാവകാശം നിര്‍വഹിച്ച് തമിഴ് സൂപ്പര്‍ താരങ്ങള്‍
  • മോഡി സിനിമ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി
  • സ്വന്തം അമ്മയ്‌ക്കെതിരെ നടി സംഗീത
  • ജോണി ഡെപ്പ് രാക്ഷസനെന്ന് മുന്‍ഭാര്യ അമ്പര്‍ ഹേഡ്; നടനെതിരായ പോരാട്ടം തുടരും
  • Write A Comment

     
    Reload Image
    Add code here