പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി നിര്യാതയായി

Thu,Aug 02,2018


തിരുവനന്തപുരം: പ്രമുഖ സിനിമ ഡബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) നിര്യാതയായി.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വട്ടിയൂര്‍ക്കാവ് ലേക്ക് വ്യു ലൈനിലെ പ്രയാഗിലായിരുന്നു താമസം.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍. ഡബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. മക്കള്‍: വൃന്ദ (എസ്.ബി.ഐ), വിദ്യ (വിദ്യാര്‍ത്ഥിനി), മരുമകന്‍: അരവിന്ദ്.
നടി മോനിഷയ്ക്കായി സിനിമകളില്‍ ശബ്ദം നല്‍കിയത് അമ്പിളി ആയിരുന്നു. മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങള്‍ മുതല്‍ അവസാനചിത്രം വരെ മോനിഷക്കായി ശബ്ദം നല്‍കി. മലയാളംതമിഴ് സീരിയല്‍ ഡബിംഗ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. പഴയകാല അഭിനേത്രിയും ഡബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ മകളാണ്.
നടിമാരായ ശോഭന, ജോമോള്‍, മാതു എന്നിവര്‍ക്കായും വിവിധ ചിത്രങ്ങളില്‍ ശബ്ദം നല്‍കി. ശാലിനിയുടെ കുട്ടികാലത്തും മുതിര്‍ന്ന് നായികയായപ്പോഴും അമ്പിളിയാണ് ശബ്ദം നല്‍കിയത്. കന്നത്തില്‍ മുത്തമിട്ടാല്‍, ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി തുടങ്ങി ഒട്ടേറെ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോള്‍ നായികമാര്‍ക്കു ശബ്ദം നല്‍കിയത് അമ്പിളിയായിരുന്നു.
ഭക്തകണ്ണപ്പ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. തമിഴ് ഉള്‍പ്പെടെ 500ല്‍പരം ചിത്രങ്ങളില്‍ അമ്പിളി ബാലതാരങ്ങള്‍ക്ക് മാത്രമായി ശബ്ദം നല്‍കി.

Other News

 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
 • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
 • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
 • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
 • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
 • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
 • മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
 • ദിലീപിന് വിദേശത്ത് സിനിമാ ചിത്രീകരണത്തിനു പോകാന്‍ അനുമതി
 • ഇമ്രാന്‍ ഹാഷ്മിയുടെ ടൈഗേഴ്‌സ് പ്രദര്‍ശനത്തിന്
 • ഐടി അടിസ്ഥാനസൗകര്യരംഗത്ത് ലുലു ഗ്രൂപ്പ് 2,400 കോടി മുതല്‍മുടക്കുന്നു
 • Write A Comment

   
  Reload Image
  Add code here