ഇപ്പോഴും എപ്പോഴും അവള്‍ക്കൊപ്പമെന്ന് മഞ്ജുവാര്യര്‍

Wed,Aug 01,2018


ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് താനെപ്പോഴുമെന്ന് നടി മഞ്ജു വാര്യര്‍. സിനിമയില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളില്‍ അഭിപ്രായം പറയാതെ മഞ്ജു മാറി നിന്നത് ആരാധകരില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. മഞ്ജുവിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജുവിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്.

'നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.'

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ലൂസിഫറില്‍ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്‌. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലൂസിഫറില്‍ ഉടന്‍ താനും ചേരുമെന്ന് മഞ്ജു പറഞ്ഞു.

Other News

  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
  • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
  • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
  • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
  • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
  • Write A Comment

     
    Reload Image
    Add code here