ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം അന്തരിച്ചു

Mon,Jul 30,2018


പത്തനംതിട്ട : ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം(84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടന്നായിരുന്നു അന്ത്യം. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് ഡയറക്ടറായിരുന്നു. നാലു തവണ രജത കമലവും നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. സമാന്തര സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ജോൺ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിലും മദ്രാസ് കൃസ്ത്യൻ കോളെജിലും വിദ്യാഭ്യാസം ചെയ്തു. എല്ലാ ക്ലാസ്സുകളിലും ഒന്നാമനായി പാസ്സായി. 19 വയസ്സിൽ കൃസ്ത്യൻ കോളേജിൽ ലക്ചറർ ആയി.1962 ൽ ജോലി രാജി വെച്ചു പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ ഒന്നാം റാങ്കോടെ കരസ്ഥമാക്കി.

പഠനകാലത്ത് തന്നെ നാടകരചനയില്‍ സജീവമായിരുന്ന അദ്ദേഹം ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്തേയ്ക്കുവന്നത്. പിന്നീട്‌ ഫിലിം ഡിവിഷനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചു.

പ്രേംനസീര്‍ നായകനായ അവള്‍ അല്‍പം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും പ്രധാന വേഷങ്ങള്‍ ചെയ്ത ജന്മഭൂമി, ബാബു നമ്പൂതിരിയും സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ സമാന്തരം, ശ്രീനിവാസൻ നായകനായ സാരാംശം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ജന്മഭൂമിക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡും മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

Other News

 • ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും അഭിനയത്തിലേക്ക്
 • ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍
 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • Write A Comment

   
  Reload Image
  Add code here