ചലച്ചിത്ര താര സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറങ്ങി;പരാതിക്കാരുമായി ഏഴിന് ചര്‍ച്ച

Sun,Jul 29,2018


കൊച്ചി: ചലച്ചിത്ര താര സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറങ്ങി.
പ്രസിഡന്റ് മോഹന്‍ ലാല്‍ ഒപ്പിട്ട സര്‍ക്കുലറിലാണ് സംഘടനയിലെ അംഗങ്ങള്‍ പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ച് വ്യക്തമാക്കുന്നത്.
സംഘടനയെക്കുറിച്ച് പരാതികളോ സിനിമ മേഖലയിലെ വിഷയങ്ങളോ മാധ്യമങ്ങളെയോ സോഷ്യല്‍ മീഡിയയിലൂടെയോ അറിയിക്കുന്നതിനു പകരം സംഘടനയില്‍ ഉന്നയിച്ച് പരിഹാരം തേടണമെന്നാണ് പ്രധാന നിര്‍ദ്ദേശം. സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്ന ഓര്‍മ്മപ്പെടുത്തലും സര്‍ക്കുലറിലുണ്ട്.
പരാതികള്‍ ഉടന്‍ പരിഹരിക്കാനുള്ള പ്രപത്യേക സംവിധാനവും സംഘടനയില്‍ ഏര്‍പ്പെടുത്തി. അമ്മ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാന്‍ മാധ്യമ വക്താവിനെയും നിശ്ചയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായതിനെതുടര്‍ന്ന് പുറത്താക്കപ്പെട്ട ദിലീപിനെ കഴിഞ്ഞ ജനറല്‍ ബോഡിയോഗത്തില്‍ സംഘടനയിലേക്ക് തിരികെയെടുത്തതില്‍ പ്രതിഷേധിച്ച് നാലു വനിതാ താരങ്ങള്‍ രാജിവെച്ചുപോയതായി സര്‍ക്കുലറില്‍ വ്യക്തമാക്കി. നേരത്തെ മോഹന്‍ലാല്‍ നടത്തിയ പത്ര സമ്മേളനത്തില്‍ രണ്ടുപേര്‍ മാത്രമേ രാജിവെച്ചുള്ളു എന്നാണ് പറഞ്ഞിരുന്നത്.
ഭാവന, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെ രാജിക്കത്ത് നല്‍കിയത്. അതേസമയം ഇവരുടെ രാജി തള്ളുന്നത് സംബന്ധിച്ച് യാതൊരു സൂചനകളും സര്‍ക്കുലറില്‍ നല്‍കിയിട്ടില്ല. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചതായും സര്‍ക്കുലര്‍ വ്യക്തമാക്കി. പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ഇവരെ കൂടാതെ നടന്‍ ജോയ് മാത്യുവിനെയും അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മകന്‍ ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഏഴിന് ഇവരുമായി ചര്‍ച്ച നടത്തുമെന്നാണ് അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Other News

 • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
 • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
 • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
 • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
 • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
 • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • Write A Comment

   
  Reload Image
  Add code here