ഫാന്‍സ് അസോസിയേഷന്റെ തെറിവിളി; സജിതാ മഠത്തില്‍ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

Sat,Jul 28,2018


താര രാജാക്കന്മാരുടെ സ്വകാര്യ സൈബര്‍ പോരാളികളുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലാത്തത് കൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് നടിയും നാടക പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. നേരത്തെ താര ആരാധകരുടെയും സിനിമാ രംഗത്ത് നിന്നുള്ള ചിലരുടെയും ഭീഷണിയും അസഭ്യ വര്‍ഷവും മൂലം സംവിധായകന്‍ ഡോ.ബിജുവും തന്റെ ഫെയ്സ്ബുക്ക് പേജ് കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജിത മഠത്തിലും സമാനമായ കാരണംകൊണ്ട് ഫെയ്‌സ്ബുക്ക് പേജ് കളയുന്നത്.

താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും. സജിത കുറിച്ചു.

താര സംഘടനയായ എ.എം.എം.എ യുടെ ദിലീപ് അനുകൂല നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്ന സജിത മഠത്തില്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയിലെ സജീവ അംഗം കൂടിയാണ്. കൂടാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട് മുഖ്യമത്രിക്ക് സമര്‍പ്പിച്ച കത്തില്‍ ബിജുവിന് പുറമേ സജിത മഠത്തിലും ഒപ്പു വച്ചിരുന്നു. ഇതിന് പുറകെയാണ് ഇരുവരുടെയും ഫെയ്‌സ്ബുക്ക് പേജുകളില്‍ ആക്രമണങ്ങള്‍ ശക്തമായതും പേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഇരുവരും നിര്‍ബന്ധിതരായതും

Other News

 • ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും അഭിനയത്തിലേക്ക്
 • ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂര്‍
 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • Write A Comment

   
  Reload Image
  Add code here