ഏഷ്യയിലെ ഏറ്റവും ചെലവേറിയ ചിത്രം രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ജൂലൈയില്‍ ആരംഭിക്കും

Sat,Jul 28,2018


എം.ടി വാസുദേവന്‍ നായരുടെ നോവലായ രണ്ടാമൂഴം അതെ പേരില്‍ തന്നെ സിനിമയാകുന്നു എന്ന വാര്‍ത്ത യാഥാര്‍ത്ഥ്യമാകുന്നു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കൊണ്ട് നിര്‍മാതാവ് ബി.ആര്‍ ഷെട്ടി രണ്ടാമൂഴത്തിന്റെ ചിത്രീകരണ തിയതി പ്രഖ്യാപിച്ചു. 2019 ജൂലായില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ബി.ആര്‍ ഷെട്ടി ട്വിറ്ററിലൂടെ അറിയിച്ചു.ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം ഒരുങ്ങുന്നു.

അതെ ആ വലിയ വാര്‍ത്ത ഇതാ. രണ്ടാമൂഴം!ഏഷ്യയില്‍ ഇത് വരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ മോഷന്‍ ചിത്രം. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം 2019 ജൂലായില്‍ ആരംഭിക്കും. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാവും. പ്രീ-പ്രൊഡക്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണ്. വൈകാതെ ഒരു വലിയ ചടങ്ങില്‍, ആഘോഷപൂര്‍വം ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ചിങ് സംഘടിപ്പിക്കും..എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ബി.ആര്‍ ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here