റണ്‍ബീര്‍ തന്നെ വഞ്ചിച്ചുവെന്ന് ദീപിക

Thu,Jul 26,2018


രണ്‍ബീറും ബോളിവുഡ് താരം ആലിയ ഭട്ടും പ്രണയത്തിലാണെന്ന വാർത്തകൾ പുരത്ത് വരുന്ന സാഹചര്യത്തില്‍ ദീപിക ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് ദീപിക പറയുന്നു.

എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല. അത് മാനസികമായമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അയാള്‍ക്ക് രണ്ടാമത് ഒരു അവസരം നല്‍കാന്‍ ഞാന്‍ തയ്യാറായി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം. അയാള്‍ എന്നോട് വീണ്ടും യാചിച്ചു. അത് വിശ്വസിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ വീണ്ടും അയാളെ എല്ലാ തെളിവുകളോടും കൂടി പിടികൂടി. ആ ദു:ഖത്തില്‍ നിന്ന് തിരികെ കരകയറാന്‍ സമയമെടുത്തു. ഇനി ഒരു തിരിച്ചുപോകില്ല. ആ കപ്പല്‍ കരവിട്ടു- ദീപിക പറഞ്ഞു.

ദീപികയുമായി അകന്ന റണ്‍ബീര്‍ കത്രീന കൈഫുമായി പ്രണയത്തിലായി. വിവാഹത്തോളം എത്തിയ ആ ബന്ധം 2017ല്‍ തകര്‍ന്നു. അതിനു ശേഷമാണ് റണ്‍ബീര്‍ ആലിയയുമായി അടുക്കുന്നത്. ആലിയയുമായി പ്രണയത്തിലാണെന്ന് റണ്‍ബീര്‍ തന്നെ തുറന്ന് പറഞ്ഞു.

അതിനിടെ ദീപികയും നടന്‍ രണ്‍വീര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. നവംബറില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്നാല്‍ ദീപികയോ രണ്‍വീറോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Other News

 • നടന്‍ കരണ്‍ ഒബറോയ്‌ക്കെതിരെ കള്ളപീഡന പരാതി, യുവതിയെ അറസ്റ്റ് ചെയ്തു
 • കങ്കണ-ഹൃത്വിക് റോഷന്‍ പ്രശ്‌നത്തില്‍ കങ്കണയെ പിന്തുണച്ച് ഹൃത്വിക്കിന്റെ സഹോദരി സുനൈന
 • മീറ്റൂ ആരോപണത്തില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും
 • 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ'; സംവൃതാ സുനില്‍ തിരിച്ചെത്തുന്നു
 • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
 • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
 • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
 • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
 • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
 • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
 • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
 • Write A Comment

   
  Reload Image
  Add code here