ക്വീനിന്റെ മലയാളം പതിപ്പില്‍ മഞ്ജിമ നായിക

Thu,Jul 26,2018


കങ്കണ റണാവത്ത്‌ അവിസ്മരണീയമാക്കിയ ഹിന്ദി ചിത്രം ക്വീന്‍ തെന്നിന്ത്യയിലെ വിവിധഭാഷകളില്‍ ഉടനെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും. സംസം എന്ന് പേരിട്ടിരിക്കുന്ന മലയാളം പതിപ്പില്‍ മഞ്ജിമയാണ് നായിക. സിനിമയുടെ തമിഴ് റീമേയ്ക്ക് ആയ പാരിസ് പാരിസില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. തെലുങ്ക് പതിപ്പില്‍ തമന്ന ഭാട്ടിയയും കന്നടയില്‍ പരുള്‍ യാദവുമാണ് നായികമാര്‍. ചിത്രങ്ങള്‍ ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.

തെലുഗു സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ് മലയാളം പതിപ്പ് ഒരുക്കുന്നത്. രമേഷ് അരവിന്ദ് തമിഴും കന്നടയും സംവിധാനം ചെയ്യുന്നു. പ്രശാന്ത് വര്‍മയാണ് തെലുഗു ചിത്രം ഒരുക്കുന്നത്. മനു കുമാരനാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ നാല് പതിപ്പുകളും ഒരേ സമയത്താണ് ചിത്രീകരിച്ചത്. യൂറോപ്പാണ് പ്രധാന ലൊക്കേഷന്‍. ലൊക്കേഷനില്‍ നിന്ന് നടിമാര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹിന്ദിയില്‍ രാജ്കുമാര്‍ റാവു കൈകാര്യം ചെയ്ത പ്രതിശ്രുത വരന്റെ വേഷം മലയാളത്തില്‍ സണ്ണി വെയ്‌നാണ് അവതരിപ്പിക്കുന്നത്.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കങ്കണയ്ക്ക് നേടിക്കൊടുത്ത ക്വീന്‍ റാണി മെഹ്റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ്. പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Other News

 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
 • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
 • 2.0ന്‍റെ ടീസർ
 • Write A Comment

   
  Reload Image
  Add code here