മോഹന്‍ലാല്‍ സാറിനെതിരെ ഹര്‍ജ്ജി ഒപ്പിട്ടു എന്ന വാര്‍ത്ത തെറ്റെന്ന് സിദ്ധാര്‍ത്ഥ് ശിവ

Wed,Jul 25,2018


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ. നേരത്തെ നടന്‍ പ്രകാശ് രാജും ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഞാന്‍ വളരെ അധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ശ്രീ മോഹന്‍ലാല്‍ സാറിനെതിരെ ഞാന്‍ ഒരു ഹര്‍ജ്ജി ഒപ്പിട്ടു കൊടുത്തു എന്ന വാര്‍ത്ത തെറ്റാണ്- സിദ്ധാര്‍ത്ഥ് ഫെയ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് 105 പേര്‍ ഒപ്പിട്ട് നല്‍കിയ ഭീമ ഹര്‍ജിയില്‍ മോഹന്‍ലാലിന്റെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകനും ജൂറി അംഗവുമായ ഡോ.ബിജു രംഗത്ത് വന്നിരുന്നു. സംസ്ഥാനം നല്‍കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്ന നടപടി തിരുത്തണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നതെന്നും മുഖ്യാതിഥിയായി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാടെന്നും ബിജു വ്യക്തമാക്കി.

Other News

  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
  • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
  • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
  • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
  • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
  • Write A Comment

     
    Reload Image
    Add code here