താര ആരാധകരുടെ ഭീഷണിയും അസഭ്യവും ; ഫെയ്‌സ്ബുക്ക് പേജ് കളയുകയാണെന്ന് ഡോ.ബിജു

Wed,Jul 25,2018


താര ആരാധകരുടെയും സിനിമാ രംഗത്ത് നിന്നുള്ള ചിലരുടെയും ഭീഷണിയും അസഭ്യവര്‍ഷവും വന്നുകൊണ്ടിരിക്കുന്നതിനാല്‍ തന്റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത് കളയുകയാണെന്ന് സംവിധായകന്‍ ഡോ ബിജു. ബിജുകുമാര്‍ ദാമോദര്‍ എന്ന പേഴ്‌സണല്‍ പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും കാര്യമില്ലാത്തനാണ് ഇതെന്നും സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുതെന്നും ഡോ ബിജു കുറിച്ചു.നേരത്തെ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരദാന ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിക്കുന്നപക്ഷം താന്‍ ജൂറിയില്‍ നിന്നും രാജിവക്കുമെന്നും ഡോ. ബിജു പറഞ്ഞിരുന്നു.

ഡോ.ബിജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്ത് നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്..അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്.

താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തില്‍ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാല്‍ ഇതേ ഉള്ളൂ മാര്‍ഗ്ഗം. ടെലിഫോണില്‍ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്..സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കള്‍ച്ചറല്‍ ഫാസിസം ഈ നാട്ടില്‍ ഇല്ലല്ലോ... ഇത് പേഴ്സണല്‍ പ്രൊഫൈല്‍ ആണ്.

ഇവിടെ വല്ലപ്പോഴും ഉണ്ടാകും . സുഹൃത്തുക്കളോട് മാത്രം സംവദിച്ചാല്‍ മതിയല്ലോ. ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.

Other News

  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
  • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
  • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
  • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
  • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
  • Write A Comment

     
    Reload Image
    Add code here