സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക്‌ സമര്‍പ്പിച്ച കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്ന് പ്രകാശ് രാജ്

Mon,Jul 23,2018


സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട് മുഖ്യമത്രിക്ക് സമര്‍പ്പിച്ച കത്തില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്. 'മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്ത നിഷേധിക്കാനോ നിരോധിക്കാനോ തനിക്ക് കഴിയില്ല. അത് ശരിയാണെന്നു വിശ്വസിക്കുന്നുമില്ല. 'അമ്മ'യില്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപെട്ട് തനിക്കുള്ള എതിര്‍പ്പ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. അതും അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതും തമ്മില്‍ കൂട്ടി ചേര്‍ക്കാനാകില്ല.

ഈ സംഭവവുമായി ബന്ധപെട്ടുള്ള കത്തില്‍ തന്റെ പേര് വന്നതെങ്ങനെയെന്നറിയില്ല. ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് കരുതുന്നില്ല ഇക്കാര്യത്തില്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു'. പ്രകാശ് രാജ് അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമുള്‍പ്പടെ 105 പേരാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഒപ്പ് വച്ചത്. താരസംഘടനയായ എ.എം.എം.എയില്‍ നിന്നും രാജി വച്ച നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സംവിധായകരായ രാജീവ് രവി, ഡോ.ബിജു എഴുത്തുകാരായ എന്‍.എസ് മാധവന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചിരുന്നു.

ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും അങ്ങനെയാണെങ്കില്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു നേരത്തെ വ്യക്തമാക്കിയിരുന്നു.

Other News

 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
 • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
 • 2.0ന്‍റെ ടീസർ
 • Write A Comment

   
  Reload Image
  Add code here