സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങില്‍ നിന്നും മുഖ്യാതിഥിയെ ഒഴിവാക്കണമെന്ന കത്തില്‍ ഒപ്പുവച്ചത് മോഹന്‍ലാലിനെതിരായ നീക്കമല്ലെന്ന്‌ ഛായഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍

Mon,Jul 23,2018


മോഹന്‍ലാലിനെ ബഹിഷ്‌കരിക്കണം എന്ന തരത്തില്‍ ഉടലെടുത്ത വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും പുരസ്‌കാരദാന ചടങ്ങില്‍ ഒരു മുഖ്യതിഥിയെ വിളിക്കണമെന്ന സര്‍ക്കാര്‍ നയത്തെയാണ് തങ്ങള്‍ കത്തില്‍ ചോദ്യം ചെയ്തതെന്നും ഛായഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍. ആ കത്തില്‍ എവിടെയും മോഹന്‍ലാല്‍ എന്ന നടനെ പരിപാടിയിലേക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് സന്തോഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.മോഹന്‍ലാലിന്റെ അവസാന റിലീസ് നീരാളിയുടെ ഛായാഗ്രാഹകനാണ് സന്തോഷ് തുണ്ടിയില്‍.

സന്തോഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
മോഹന്‍ലാല്‍ സംസ്ഥാന ചലചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം മാധ്യമങ്ങള്‍ വസ്തുതകളെ എങ്ങനെ വളച്ചൊടിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്. മത്സരാര്‍ഥികൂടിയായ ഒരു വ്യക്തിയെ പരിപാടിയില്‍ മുഖ്യാതിഥിയായി ക്ഷണിക്കുന്ന സര്‍ക്കാരിന്റെ തെറ്റായ സമ്പ്രദായത്തെ ചോദ്യം ചെയ്തുകൊണ്ട് അല്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള കത്താണ് അത്. മോഹന്‍ലാല്‍ എന്ന വ്യക്തിയെ ക്ഷണിക്കാന്‍ പാടില്ല എന്ന് ആ കത്തില്‍ പറയുന്നില്ല.. അതിനി മമ്മൂട്ടിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും നടനാണെങ്കിലോ ഇതേ നിലപാട് തന്നെയായിരിക്കും.

അതിനാല്‍ മോഹന്‍ലാലിനെതിരെയുള്ള ഒരു ആക്രമണമായി അതിനെ കണക്കാക്കരുത്. ഇന്ത്യയ്ക്കും ലോകത്തിനും ഒരുപാട് സംഭാവനകള്‍ നല്‍കിയ മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അതെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. സന്തോഷ് കുറിച്ചു.

Other News

 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
 • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
 • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
 • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
 • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
 • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
 • Write A Comment

   
  Reload Image
  Add code here