ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല- ശ്രുതി ഹാസന്‍

Sun,Jul 22,2018


ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കമല്‍ ഹാസന്റെ മകളും നടിയും ഗായികയുമായ ശ്രുതി ഹാസന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ആശങ്കകള്‍ ശ്രുതി ഹാസന്‍ പങ്കുവച്ചത്. 'ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. എന്നാല്‍ സിനിമ മേഖലയില്‍ ആണ് ഇത് കൂടുതലെന്ന് ഞാന്‍ പറയില്ല. ഞാന്‍ സിനിമ മേഖലയില്‍ വളര്‍ന്ന് വന്നവളാണ്. ഇവിടെ സ്‌നേഹവും ബഹുമാനവും നല്‍കിയാണ് എന്നെ പരിപാലിച്ചിട്ടുള്ളത്. അത് പക്ഷെ എന്റെ അച്ഛന്‍ കമല്‍ ഹാസന്‍ ആയത് കൊണ്ടല്ല. ഞാന്‍ ഒരുപാടു നല്ല മനുഷ്യരെയും അതുപോലെ തന്നെ മോശം വ്യക്തികളെയും ഇവിടെ കണ്ടിട്ടുണ്ട്. പക്ഷേ ഏത് മേഖലയിലും അത് അങ്ങനെ തന്നെയാണ്.' ശ്രുതി പറയുന്നു .

കമല്‍ ഹാസനൊപ്പം അഭിനയിക്കുന്ന സബാഷ് നായിഡുവാണ് ശ്രുതിയുടെ അടുത്ത ചിത്രം. അച്ഛനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും ശ്രുതി പങ്കുവച്ചു. രാഷ്ട്രീയത്തില്‍ കമല്‍ഹാസന്‍ തിളങ്ങുമെന്നും കമല്‍ മികച്ച നേതാവാണെന്നും ശ്രുതി വിലയിരുത്തുന്നു.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here