നടി അക്രമിക്കപ്പെട്ട സംഭവം: പരസ്പരം കൊമ്പുകോര്‍ത്ത് റിമയും മമ്തയും

Sat,Jul 21,2018


സ്ത്രീകള്‍ പൊതുസമൂഹത്തില്‍ നിന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാതെയല്ല താന്‍ പ്രതികരിച്ചതെന്ന് മംമ്ത. തന്റെ പ്രസ്താവനയോട് പ്രതികരിച്ച റിമക്കുള്ള മറുപടിയിലാണ് മംമ്ത ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന കാരണത്താല്‍ തനിക്കത് മനസ്സിലാവാതിരിക്കില്ലെന്നും മംമ്ത വ്യക്തമാക്കി. റിമയുടെ പോസ്റ്റിന് കമന്റ് ആയാണ് മംമ്ത ഇക്കാര്യം വ്യക്തമാക്കിയത്.

'നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. പൊതുസമൂഹത്തില്‍ സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് എനിക്ക് ബോധ്യമുണ്ട്. ഞാന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന കാരണത്താന്‍ എനിക്കത് മനസ്സിലാവാതിരിക്കില്ല. സ്വാഭാവികമായി അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ഞാനും ജീവിക്കുന്നത്.

അതുകൊണ്ട് തന്നെ സ്ത്രീയെ അബലകളെന്ന് ചിത്രീകരിക്കാനും വായ് അടപ്പിക്കാനും വളരെ എളുപ്പമാണ്. ഞാന്‍ വിശ്വസിച്ച പുരുഷന്‍മാരില്‍ നിന്ന് എനിക്കും ചൂഷണവും മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പുരുഷന്‍ അപരിചിതനാണോ എന്ന കാര്യത്തിന് പ്രസക്തിയില്ല. സ്ത്രീയെ സംബന്ധിച്ച് ഫലം ഒന്നുതന്നെയാണ്. പ്രിയപ്പെട്ട സ്ത്രീകളെ.. തന്റെ ഉള്ളില്‍ നിന്ന് നിലവിളിക്കുന്ന സ്ത്രീകള്‍ക്ക് എതിരെ തിരിയരുത്. പ്രതികരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക.

എനിക്കില്ലാത്തത് എമ്പതിയോ ഐക്യുവോ അല്ല. എനിക്ക് ഇല്ലാത്തത് തെറ്റ് ചെയ്തവരോടുള്ള ക്ഷമയാണ്. കുറ്റം തെളിഞ്ഞാല്‍ നീതിപീഠത്തോട് ആവശ്യപ്പെടേണ്ടത് അവരെ തൂക്കിലേറ്റാനാണ്. രണ്ടാമതൊരു അവസരം കൊടുക്കരുത്. സ്ത്രീകളെ നിങ്ങള്‍ പ്രതികരിക്കുകയും ശബ്ദമുണ്ടാക്കുകയും വേണം. പരസ്പരം പോരാടുന്നതിന് മുന്‍പ് നിയമ വ്യവസ്ഥയ്‌ക്കെതിരെ വിരല്‍ ചൂണ്ടുക. കുറ്റാരോപിതന്‍ തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം.അത് അയാള്‍ നടനാണെങ്കിലും അല്ലെങ്കിലും. സാധാരണക്കാര്‍ പീഡനത്തിന് ഇരയാകുമ്പോള്‍ എന്തുകൊണ്ടാണ് നാം പ്രതികരിക്കാത്തത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ മാത്രം ഇത് വലിയ പ്രശ്‌നമാകുന്നു. ഇവിടെയുള്ള ജനങ്ങളുടെ പ്രശ്‌നമാണിത്. സിനിമാ മേഖലയുടെ മാത്രമല്ല'. - മംമ്ത വ്യക്തമാക്കി.

മറ്റൊന്നും ചെയ്തില്ലെങ്കിലും ഇരയെ പരിഹസിക്കാതിരിക്കണമെന്നും മംമ്തയിലെ പോരാളിയോട് സ്‌നേഹവും ബഹുമാനവും മാത്രമേ ഉള്ളുവെന്നും മംമ്തക്ക് മറുപടിയായി റിമയും കുറിച്ചു. മംമ്തയുടെ ഈ പ്രസ്താവനയോട് സഹതാപം മാത്രമേ ഉള്ളു എന്ന് ആഷിഖ് അബുവും തന്റെ ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു. സ്ത്രീകള്‍ അക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ സ്ത്രീകള്‍ കൂടിയാണെന്ന് മംമ്തയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

Other News

 • ധ്രുവ് വിക്രം ആദ്യ പ്രതിഫലം മുഴുവന്‍ കേരളത്തിന് നല്‍കി
 • ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലറെത്തി
 • വിമാനക്കമ്പനിജീവനക്കാരുടെ വർണവെറി; പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി
 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • Write A Comment

   
  Reload Image
  Add code here