സല്‍മാന്‍ഖാന്റെ ഷോ 'ദബാംഗ് റീലോഡഡ് ' യുഎസില്‍ തകര്‍ക്കുന്നു

Thu,Jul 12,2018


സാന്‍ജോസ്, സിഎ: അറ്റ്‌ലാന്റ, ലോസ് ആഞ്ചലസ്, ചിക്കാഗോ, ഡാലസ് എന്നിവിടങ്ങളില്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച ശേഷം, ബോളീവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള 'ദബാംഗ് റീലോഡഡ് ' സംഘം സാന്‍ ജോസ് നഗരത്തിലെത്തി.
സംഘാടകരായ ഗോള്‍ഡന്‍ ടച്ച് പ്രൊഡക്ഷന്‍സ് ആണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ജൂണ്‍ 30ന് സാന്‍ജോസിലെ എസ്.എ.പി സെന്ററില്‍ നടന്ന ഏറ്റവും മികച്ച് പ്രകടനം കാണാന്‍ പതിനായിരത്തില്‍ പരം ആസ്വാദകരാണ് തടിച്ചുകൂടിയത്.
യുഎസ് ടൂറിനിടയില്‍ നടത്തിയ കലാ പരിപാടികളുടെ കുറച്ച് ഫോട്ടോകള്‍ സല്‍മാന്‍ ഖാന്‍ ഈയിടെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഡാളസ്, സാന്‍ ജോസ്, വാന്‍കൂവര്‍ പരിപാടികള്‍ വന്‍ ഹിറ്റായിരുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റുചെയ്തത്.
യുഎസിലെയും ഇന്ത്യയിലേയും ആരാധകരുടെ മനം നിറയ്ക്കുന്ന തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഗോള്‍ഡന്‍ ടച്ച് സംഘത്തില്‍ ഉള്‍പ്പെട്ട വെള്ളിത്തിരയിലെ ഗ്ലാമര്‍താരങ്ങള്‍ കാഴ്ചവെച്ചത്.
ഇന്‍സ്റ്റന്റ് കര്‍മ്മ, വി.ഐ.പി ട്രാവല്‍സ്, ഷാലിമാര്‍ റെസ്റ്റോറന്റ്, വി 7 എന്റര്‍ടൈന്‍മെന്റ്‌സ്, ഗൗതം റാണ, പീപ്പിള്‍ മീഡിയ ഫാക്ടറി, റിലയന്‍സ് സൂപ്പര്‍മാര്‍ട്ട്, സഞ്ജീവ് മിഷ്, പീക്കോക്ക് റെസ്റ്റോറന്റ്‌സ്, മാക്‌സ് പി 2 സി എന്നിവരായിരുന്നു പരിപാടികള്‍ പ്രമോട്ട്‌ചെയ്തത്.
ഒരു കലാപ്രദര്‍ശനം എങ്ങനെ അവിസ്മരണീയമാക്കണം എന്ന് നന്നായി അറിയാവുന്നയാളാണ് ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍.
സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ നായികയായ കത്രീന കൈഫ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സോനാക്ഷി സിന്‍ഹ, ഡെയ്‌സി ഷാ, മറ്റുതാരങ്ങളായ പ്രഭുദേവ, മനീഷ് പോള്‍, ഗുരു രണ്‍ധാവ തുടങ്ങിയവരും ചേര്‍ന്നാണ് മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത-സംഗീത പരിപാടികള്‍ അവതരിപ്പിച്ചത്. കലാരംഗത്ത് വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച 140 പേരടങ്ങുന്ന സംഘമാണ് ദബാംഗ് റീലോഡഡില്‍ അണിനിരക്കുന്നത്.
ബോളിവുഡ് സിനിമ സാങ്കേതിക രംഗത്തെ വിദഗ്ദ്ധരടക്കം അണിനിരക്കുന്ന ഷോ ഏറ്റവും മികവോടെയാണ് ഓരോ വേദിയിലും അരങ്ങേറുന്നത്. സൊഹൈല്‍ ഖാന്‍ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് ജെഎ ബോളിവുഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് പ്രദര്‍ശനം സംവിധാനം ചെയ്തത്.
അമേരിക്കയിലെ തന്റെ ആരാധകരെ ഒരുമിച്ച് ചേര്‍ത്ത് സന്തോഷിപ്പിക്കുന്നതിനായി സല്‍മാന്‍ ഖാന്‍ തന്റെ സ്വന്തം ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്ന പരിപാടികളിതെന്ന് ദബാംഗ് റീലോഡഡിന്റെ പ്രമോട്ടറായ ഭവേഷ് പട്ടേല്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രേക്ഷകര്‍ സ്‌ക്രീനില്‍ മാത്രം കാണുന്ന വിസ്മയം ഇപ്പോള്‍ നേരിട്ട് ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് പരിപാടികളെ ഇത്രയേറെ ജനകീയമാക്കുന്നതെന്നും ഭവേഷ് പറഞ്ഞു.

Other News

 • ലാഭവിഹിതം കൈപറ്റുന്ന ആദ്യ ബോളിവുഡ് നടിയായി പ്രിയങ്ക ചോപ്ര
 • നടന്‍ വിനോദ് അന്തരിച്ചു
 • അമ്മ ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ടായിരുന്നുവെന്ന മോഹന്‍ലാലിന്റെ വാദം തെറ്റാണെന്ന്‌ ജോയ് മാത്യു
 • മോഹന്‍ലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി
 • മോഹന്‍ലാലിന്റെ വിഷയത്തോടുള്ള സമീപനം അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നുവെന്ന് വനിതാ സംഘടന
 • പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വിവേക് ഒബ്‌റോയ് അഭിനയിക്കുന്നു
 • അമ്മ വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു
 • ലൈംഗികത പരസ്പര ധാരണയോട് കൂടി; ഹോളിവുഡ് നടിമാര്‍ നല്‍കിയ പീഡനക്കേസില്‍ നിര്‍മ്മാതാവ് വെയ്ന്‍സ്‌റ്റെനെ കുറ്റവിമുക്തനാക്കി
 • മൈ സ്​റ്റോറിക്കെതിരെ വ്യാജ പ്രചാരണമെന്ന്​ സംവിധായിക; പരാതി നൽകി
 • തെലുങ്കു സിനിമയെ വിറപ്പിച്ച ശ്രീ റെഡ്ഡി തമിഴ് സംവിധായകനെതിരെ; പീഢന തെളിവുകള്‍ പുറത്തുവിടുമെന്ന് ഭീഷണി
 • Write A Comment

   
  Reload Image
  Add code here