പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വിവേക് ഒബ്‌റോയ് അഭിനയിക്കുന്നു

Wed,Jul 11,2018


പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് അഭിനയിക്കുന്നു. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈയിടെ പുറത്തിറങ്ങിയിരിന്നു. നേരത്തെ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തില്‍ മോഹന്‍ലാലും വിവേക് ഒബ്‌റോയിയും ഒരുമിച്ചിരുന്നു. അജയ് ദേവ്ഗണായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്.

വില്ലന്‍ കഥാപാത്രമായാണ് വിവേക് ലൂസിഫറില്‍ എത്തുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരും മകളായി ക്വീന്‍ സിനിമയിലെ നായിക സാനിയയും ഉണ്ടെന്ന് വിവരമുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കയെഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 18 ന് തിരുവനന്തപുരത്ത് ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും കുട്ടിക്കാനവും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍.

Other News

 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
 • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
 • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
 • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
 • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
 • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
 • Write A Comment

   
  Reload Image
  Add code here