ലൈംഗികത പരസ്പര ധാരണയോട് കൂടി; ഹോളിവുഡ് നടിമാര്‍ നല്‍കിയ പീഡനക്കേസില്‍ നിര്‍മ്മാതാവ് വെയ്ന്‍സ്‌റ്റെനെ കുറ്റവിമുക്തനാക്കി

Wed,Jul 11,2018


ലോകമെമ്പാടും സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്ന മീ ടൂ ഹാഷ്ടാഗിന് കാരണക്കാരന്‍ കുറ്റവിമുക്തനായി. നടിമാരെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെണ്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനായി. വെയ്ന്‍സ്റ്റെണ്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഹോളിവുഡ് നടിമാരാണ് മീടൂ ക്യാമ്പയ്‌ന് തുടക്കം കുറിച്ചത്. പിന്നീടത് ലോകമെമ്പാടും ചലനമുണ്ടാക്കി. നിര്‍മ്മാതാവില്‍ നിന്നും പല തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായെന്ന് ആരോപിച്ച് അനേകം സിനിമാ-മോഡലിംഗ് രംഗത്തെ താരങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലായിരുന്നു വെയ്ന്‍സ്‌റ്റെയ്‌നെതിരെ കേസെടുത്തത്.രണ്ടു നടികള്‍ നല്‍കിയ കേസിലാണ് ഇപ്പോള്‍ വെയ്ന്‍സ്‌റ്റെയ്‌നെ കുറ്റവിമുക്തനായിരിക്കുന്നത്.മറ്റൊരു കേസില്‍ ഇപ്പോഴും വിചാരണ നടക്കുന്നുണ്ട്.

ആരോപണങ്ങളെല്ലാം നിഷേധിച്ച വെയ്ന്‍സ്‌റ്റെന്‍ താരങ്ങളുമായുള്ള ലൈംഗികത പരസ്പര ധാരണയോട് കൂടിയാണെന്നും ആരേയും ബലാല്‍ക്കാരമായി ഒന്നുംചെയ്തിട്ടില്ലെന്നും കോടതിയില്‍ ബോധിപ്പിച്ചു.

കയ്യാമം വെച്ചുകൊണ്ടായിരുന്നു വെയ്ന്‍സ്‌റ്റെനെ കോടതി മുറിയില്‍ എത്തിച്ചത്. വിധി പ്രസ്താവിക്കുന്നതിന് മുമ്പായി വിലങ്ങ് അഴിച്ചുമാറ്റി. തുടങ്ങിയ മീ ടൂ ക്യാമ്പയ്‌നിലൂടെ കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ നടക്കുന്ന നിരവധി ലൈംഗിക പീഡന കഥകളാണ് പുറത്തുവന്നത്. അതേസമയം പലതും നടിമാര്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്നും വാദമുണ്ടായി. പ്രചരണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഹോളിവുഡിന് പുറത്തും ലൈംഗിക ചൂഷണത്തിനെതിരേ പരസ്യശബ്ദമുയര്‍ന്നു.

അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബ്രാഫ്മാന്റെ വാദം. വെയ്ന്‍സ്‌റ്റെയ്‌നെതിരേ 75 ല്‍ പരം സ്ത്രീകളാണ് ലൈംഗിക പീഡനാരോപണം ഉയര്‍ത്തി രംഗത്ത് വന്നത്. മീ ടൂ ഹാഷ്ടാഗില്‍ ന്യൂയോര്‍ക്ക് ടൈംസിലും ദി ന്യൂയോര്‍ക്കര്‍ മാഗസിനിലും അനേകം കഥകളാണ് പുറത്തുവന്നത്. പ്രസിദ്ധ നടിമാരായ റോസ് മക് ഗോവന്‍, അനബേല്‍ സിയോറ, നോര്‍വീജിയന്‍ നടി നടാഷ്യ മാല്‍ത്തേ എന്നിവര്‍ നല്‍കിയ കേസാണ് വിചാരണ നടന്നത്.

1997 ല്‍ ഉറ്റാവയില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് റോസ് മക് ഗോവന്റെ ആരോപണം. 1992 ല്‍ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തന്നെയും പീഡിപ്പിച്ചതായിട്ടാണ് അനബേല്‍ ആരോപിച്ചത്. 2008 ല്‍ ലണ്ടനിലെ ഹോട്ടല്‍ റൂമില്‍ വെയ്ന്‍സ്‌റ്റെന് കീഴടങ്ങേണ്ടി വന്നെന്ായിരുന്നു നടാഷ്യയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച വെയ്ന്‍സ്‌റ്റെയ്ന്‍ എല്ലാം ഉഭയസമ്മതത്തോടെ നടന്ന ലൈംഗികതയായിരുന്നെന്നാണ് വാദിച്ചത്. വിചാരണാ വേളയില്‍ ഇവയെല്ലാം ബലാത്സംഗമായിരുന്നു എന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

Other News

 • ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി; യൂട്യൂബില്‍ കണ്ടത് എട്ട് ലക്ഷം പേര്‍
 • ഷാരൂഖിന്റെ ഇളയമകന്‍ തന്നെ കാണുന്നത് മുത്തച്ഛനായിട്ടാണെന്ന് ബിഗ് ബി
 • നേഹ ധൂപിയയ്ക്കും അംഗദിനും ആദ്യത്തെ കണ്‍മണി
 • കല്ല്യാണ ആഘോഷം കഴിഞ്ഞ് താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും ഇന്ത്യയിൽ
 • വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ നിന്ന് പുറത്താക്കി
 • കേരള ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
 • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
 • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
 • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
 • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
 • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
 • Write A Comment

   
  Reload Image
  Add code here