മൈ സ്​റ്റോറിക്കെതിരെ വ്യാജ പ്രചാരണമെന്ന്​ സംവിധായിക; പരാതി നൽകി

Tue,Jul 10,2018


കൊച്ചി: കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പൃഥ്വിരാജ്-പാര്‍വതി ചിത്രമായ മൈ സ്​റ്റോറിക്കെതിരെ ഒരുസംഘം സാമൂഹിക മാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി സംവിധായിക റോഷ്‌നി ദിനകർ. നായിക പാര്‍വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

11 കോടി മുടക്കി രണ്ട്​ വർഷം കൊണ്ട്​ പൂർത്തിയാക്കിയ ചിത്രം ഒരുപാട്​ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍, കുടുംബത്തോടൊപ്പം കാണാന്‍ കൊള്ളാത്ത സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചാരണം ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. നിരവധി തവണ സിനിമ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഇതിനെതിരെ ബംഗളൂരുവിൽ സൈബര്‍ സെല്ലിലും ഫെഫ്കയിലും പരാതി നല്‍കിയതായും റോഷ്‌നി പറഞ്ഞു.

പ്രശസ്ത കോസ്​റ്റ്യും ഡിസൈനര്‍ കൂടിയായ റോഷ്‌നി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.

Other News

 • ലാഭവിഹിതം കൈപറ്റുന്ന ആദ്യ ബോളിവുഡ് നടിയായി പ്രിയങ്ക ചോപ്ര
 • നടന്‍ വിനോദ് അന്തരിച്ചു
 • അമ്മ ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ടായിരുന്നുവെന്ന മോഹന്‍ലാലിന്റെ വാദം തെറ്റാണെന്ന്‌ ജോയ് മാത്യു
 • മോഹന്‍ലാലിന് മറുപടിയുമായി ആക്രമിക്കപ്പെട്ട നടി
 • മോഹന്‍ലാലിന്റെ വിഷയത്തോടുള്ള സമീപനം അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നുവെന്ന് വനിതാ സംഘടന
 • സല്‍മാന്‍ഖാന്റെ ഷോ 'ദബാംഗ് റീലോഡഡ് ' യുഎസില്‍ തകര്‍ക്കുന്നു
 • പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വിവേക് ഒബ്‌റോയ് അഭിനയിക്കുന്നു
 • അമ്മ വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു
 • ലൈംഗികത പരസ്പര ധാരണയോട് കൂടി; ഹോളിവുഡ് നടിമാര്‍ നല്‍കിയ പീഡനക്കേസില്‍ നിര്‍മ്മാതാവ് വെയ്ന്‍സ്‌റ്റെനെ കുറ്റവിമുക്തനാക്കി
 • തെലുങ്കു സിനിമയെ വിറപ്പിച്ച ശ്രീ റെഡ്ഡി തമിഴ് സംവിധായകനെതിരെ; പീഢന തെളിവുകള്‍ പുറത്തുവിടുമെന്ന് ഭീഷണി
 • Write A Comment

   
  Reload Image
  Add code here