നീരജ് മാധവ് ഹിന്ദിയിലേക്ക്

Wed,Jun 13,2018


മലയാളത്തില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്തിട്ടുള്ള യുവ നടന്‍ നീരജ് മാധവ് ഹിന്ദി വെബ് സീരീസിന്റെ ഭാഗമാകുന്നു. രാജ് കൃഷ്ണ സംവിധാനം ചെയ്യുന്ന ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യുന്ന വെബ് സീരീസിലാണ് നീരജ് അഭിനയിക്കുക. മലയാളത്തില്‍ നിന്നും ആദ്യമായി വെബ് സീരിസില്‍ അഭിനയിക്കുന്ന താരമാണ് നീരജ്. ഒരു ത്രില്ലര്‍ സീരിസ് ആയി ഒരുക്കുന്ന വെബ് സീരിസില്‍ മനോജ് ബാജ്‌പെയ്, തബു തുടങ്ങിയവരും വേഷമിടുന്നുണ്ട്. സെയ്ഫ് അലിഖാന്‍, മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരെല്ലാം വെബ് സീരിസുകളില്‍ തിളങ്ങിയവരാണ്. ബോളിവുഡ് അരങ്ങേറ്റത്തിന്റെ സൂചന നല്‍കികൊണ്ട് മനോജ് ബാജ്‌പേയിക്കൊപ്പം നില്‍ക്കുന്ന ചിത്രം നീരജ് തന്റെ ഫെയ്‌സ്ബുക്ക് വഴി പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ മാമാങ്കമാണ് ഇനി നീരജിന്റേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here