റെക്കോര്‍ഡ് ചെയ്ത പാട്ടിന് സ്റ്റേജില്‍ ചുണ്ടനക്കി; പുലിവാല്‍ പിടിച്ച് മോഹന്‍ലാല്‍

Mon,Jun 11,2018


ഓസ്‌ട്രേലിയയില്‍ നടന്ന പരിപാടിയില്‍ റെക്കോര്‍ഡഡ് സോങിന് ചുണ്ടനക്കിയ മോഹന്‍ലാല്‍ വിവാദത്തില്‍. താരം ചെയ്തത് വഞ്ചനയാണെന്ന ആരോപണവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡയിയില്‍ രംഗത്തെത്തിയതോടെ പുലിവാല്‍ പിടിച്ചിരിക്കയാണ് മോഹന്‍ലാല്‍. നേരത്തെ കൊട്ടിഘോഷിച്ചു നടത്തിയ ലാലിസമെന്ന പരിപാടിയിലും സമാന രീതിയില്‍ മോഹന്‍ലാല്‍ ഗാനമവതരിപ്പിച്ച് ശകാരമേറ്റിരുന്നു.

നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചേര്‍ന്ന് ആലപിച്ച യുഗ്മഗാനം വെറും ചുണ്ടനക്കമാണെന്നാണ് ആരോപണമുയരുന്നത്. ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്നാലപിക്കുമ്പോഴാണ് മോഹൻലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപിടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നണിയില്‍ ഗാനം അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മുന്‍പ് കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ 'ലാലിസം' എന്ന ഷോ വന്‍ വിവാദമായിരുന്നു. ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. നൃത്തവും കോമഡിയും പാട്ടുമൊക്കെ ചേര്‍ത്താണ് ഓസ്ട്രേലിയന്‍ ഷോ ഒരുക്കിയത്. എന്നാല്‍ ആരാധകരുടെ ആവേശം കെടുത്തുന്നതായി മാറി ചുണ്ടനക്കല്‍ ആരോപണം.

Other News

  • മഴക്കെടുതി: കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജ്ജുനും
  • മലയാളത്തിലെ സിനിമാതാരങ്ങള്‍ പ്രളയക്കെടുതിക്ക് സഹായം നല്‍കുന്നില്ല എന്ന വിമര്‍ശനത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്
  • ശ്രീദേവിക്ക് നല്‍കിയ വാക്കുപാലിച്ച് അജിത്; അടുത്ത ചിത്രം നിര്‍മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍
  • നയന്‍താരയും വിഘ്‌നേശ് ശിവനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും വൈറല്‍
  • അന്തരിച്ച നടി ശ്രീദേവിക്ക് ഇന്ന് പിറന്നാള്‍, ആരാധകര്‍ 18 അടി നീളമുള്ള ചുമര്‍ ചിത്രം സമര്‍പ്പിക്കുന്നു
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് മോഹന്‍ലാല്‍
  • നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു
  • മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം സംഭാവന ചെയ്തു
  • എന്റെ വെടി കൊണ്ട് വീഴുന്നയാളല്ല മോഹന്‍ലാല്‍: അലന്‍സിയര്‍
  • നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരല്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടെന്ന് നടി ഹണിറോസ്
  • സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവേദിയില്‍ അലന്‍സിയര്‍ മോഹന്‍ലാലിനെതിരെ പ്രതീകാത്മകായി തോക്കുചൂണ്ടി, സംഭവം നടന്നത് മുഖ്യമന്ത്രിയുടെ മുന്നില്‍വച്ച്‌
  • Write A Comment

     
    Reload Image
    Add code here