നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ സിനമയില്‍ നായകനാകുന്നു

Tue,Apr 17,2018


നടി നസ്രിയ നസീമിന്റെ സഹോദരന്‍ സിനിമയില്‍ നായകനാകുന്നു.
ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് നസ്രിയയുടെ അനുജന്‍ നവീന്‍ നസീം നായകനാകുന്നത്.
രണ്ട് വര്‍ഷംമുമ്പ് പുറത്തിറങ്ങിയ 'ഗപ്പി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോണ്‍ പോള്‍ ജോര്‍ജ്. അമ്പിളി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തന്‍വി റാം ആണ് നായിക. സൗബിന്‍ സാഹിര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അതേ സമയം അനുജന്‍ നായകനാകുന്നതിന്റെ സന്തോഷം നസ്രിയ തന്റെ ഫേസ്ബുക്കിലൂടെ പങ്കു വച്ചു. 'എന്റെ കുഞ്ഞനുജന്‍ ഇപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട സൗബിന്‍ ഷാഹിറിനൊപ്പം നവീന്‍ നസീമിനെ അവതരിപ്പിക്കുന്നു.
എനിക്ക് കാത്തിരിക്കാന്‍ വയ്യ.' എന്നാണ് നസ്രിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കു വച്ച് കുറിച്ചത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത ,എ വി അനൂപ്,സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തും.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here