ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളിതിളക്കം: ഫഹദ് ഫാസില്‍ മികച്ച സഹനടൻ; ജയരാജ് സംവിധായകൻ,സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്ത്, ഗായകന്‍ യേശുദാസ്‌

Fri,Apr 13,2018


ന്യൂഡല്‍ഹി: 2017ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ജയരാജിനെയും സഹനടനായി ഫഹദ് ഫാസിലിനെയും തെരഞ്ഞെടുത്തു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ്‌ മികച്ച മലയാള ചിത്രം. ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥക്കുള്ള പുരസ്കാരവും ലഭിച്ചു. പോയ് മറഞ്ഞകാലത്തിലെ ഗാനമാലപിച്ച കെ.ജെ യേശുദാസ് മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച നടി ശ്രീദേവി മികച്ച നടിയായും റിതി സെന്നിനെ മികച്ച നടനായും തെരഞ്ഞെടുത്തു. ടേക്ഒാഫിലെ നഴ്സായുള്ള മികച്ച പ്രകടനത്തിന് നടി പാർവതി പ്രത്യേക ജൂറി പരാമർശത്തിന് അർഹയായി. സന്തോഷ് രാജൻ (ടേക്ഒാഫ്) മികച്ച പ്രൊഡക്ഷൻ ഡിസൈനർ ആയും തെരഞ്ഞെടുത്തു.

മലയാളത്തിന് ലഭിച്ച പുരസ്കാരങ്ങൾ:
മികച്ച തിരക്കഥ: സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)
മികച്ച ഛായാഗ്രഹണം: നിഖിൽ പ്രവീൺ (ഭയാനകം)
മികച്ച പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാജൻ (ടേക്ഒാഫ്)
മറ്റ് ദേശീയ പുരസ്കാരങ്ങൾ:
മികച്ച നടി ശ്രീദേവി- മോം
മികച്ച സഹനടി- ദിവ്യ ദത്ത (ഹിരാത)
മികച്ച സഹനടന്‍- ഫഹദ് ഫാസില്‍
മികച്ച സംവിധായകന്‍- ജയരാജ് (ഭയാനകം)
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം മികച്ച ദേശീയോദ്ഗ്രഥന ചിത്രം- ഠപേ
മികച്ച സിനിമ- വില്ലേജ് റോക്ക് സ്റ്റാര്‍ മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി
കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്‌. പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് 'സ്ലേവ് ജെനസിസ്‌'.
മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ
പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി) പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം
മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍)
മികച്ച ബംഗാളി ഫിലിം- മയൂരക്ഷി
മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍
മികച്ച തമിഴ് ചിത്രം- ടു ലെറ്റ്
മികച്ച തെലുഗ് ചിത്രം- ഗാസി അറ്റാക്ക്‌
മികച്ച കൊറിയോഗ്രഫി- ഗണേഷ് ആചാര്യ
മികച്ച എഫക്ട്‌സ്- ബാഹുബലി 2
മികച്ച സംഗീത സംവിധായകന്‍- എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)
മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍
മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജ് (ടേക്ക് ഓഫ്)
എഡിറ്റിംഗ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)
മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)
മികച്ച ഗായിക- സാക്ഷ ത്രിപതി
മികച്ച ഗായകന്‍- കെ.ജെ യേശുദാസ് (പോയ് മറഞ്ഞ കാലം)
ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ച് പുരസ്കാര നിർണയ സമിതി അധ്യക്ഷൻ ശേഖര്‍ കപൂറാണ് ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചത്. 321 ഫീച്ചർ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോൺ ഫീച്ചർ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു. 15 മലയാള സിനിമകളാണ് ദേശീയ പുരസ്കാര പട്ടികയിൽ ഇടംനേടിയത്. പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകൾ ദേശീയ പുരസ്കാരത്തിനായി ശിപാർശ ചെയ്തത്. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

രചയിതാവ് ഇംതിയാസ് ഹുസൈൻ, തമിഴ് നടി ഗൗതമി, ഗാനരചയിതാവ് മെഹ്ബൂബ, സംവിധായകൻ രാഹുൽ റാവൈൽ, കന്നഡ സംവിധായകൻ പി. ശേഷാദ്രി, ബംഗാളി സംവിധായകൻ അനിരുദ്ധ റോയ് ചൗധരി, നാടകകൃത്ത് ത്രിപുരാരി ശർമ, തിരക്കഥാകൃത്ത് റൂമി ജാഫ്റി, സംവിധായകൻ രഞ്ജിത് ദാസ്, നിർമാതാവ് രാജേഷ് മാപുസ്കാർ എന്നിവരാണ് ജൂറി അംഗങ്ങൾ.

Other News

  • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
  • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
  • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • Write A Comment

     
    Reload Image
    Add code here