അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാനം മതവികാരം വ്രണപ്പെടുത്തുന്നതായി പരാതി

Wed,Feb 14,2018


ഹൈദരാബാദ്: ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാനം മത വികാരം വ്രണപ്പെടുത്തുന്നതായി ഹൈദരാബാദ് പോലീസില്‍ പരാതി.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഗാനത്തിലെ വരികള്‍ മത വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതി.
ചിത്രത്തിലെ ഗാനവും അതിലെ ദൃശ്യങ്ങളും മുസ്ലിങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയത്.
ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന പ്രിയ.പി വാര്യര്‍ക്കും ഗാനം ഒരുക്കിയ ഷാന്‍ റഹ്മാനുമെതിരെയാണ് ഹൈദരാബാദ് യൂത്ത് എന്ന സംഘട പരാതി നല്‍കിയിട്ടുള്ളത്. അതേ സമയം ഇവര്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും.
പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഗാനത്തിന്റെ വീഡിയോ ഇതിനകം യൂ ട്യൂബില്‍ ഒരു കോടിയിലേറെ കണ്ടു കഴിഞ്ഞു.
ഗാനത്തിലെ അഭിനേതാക്കള്‍ക്കും സമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ആരാധകര്‍ ആയികഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറും വന്‍ സ്വീകാര്യത നേടിയിരുന്നു.
അതേ സമയം പരാതി നല്‍കിയ യുവാക്കള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിപേരാണ് രംഗത്ത് വന്നത്.
പ്രശസ്തി നേടാനായുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും പരാതിപ്പെടാന്‍ മാത്രം പാട്ടില്‍ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.

Other News

 • കാ​ൻ ഫെ​സ്​​റ്റ്​: കൊ​റീ​ദ​ക്ക്​ പാം​ദോ​ർ
 • മോഹന്‍ലാലിന്റെ നീരാളി ട്രെയിലര്‍ പുറത്ത്‌
 • തന്റെ സൗന്ദര്യരഹസ്യം കുഞ്ഞുങ്ങളുടെ ലിംഗചര്‍മ്മത്തില്‍ നിന്നുള്ള ഫേഷ്യലാണെന്ന് സാന്ദ്ര ബുള്ളോക്ക്; വെളിപെടുത്തല്‍ വിവാദമായി
 • പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍ പെട്ടു; ആര്‍ക്കും അപകടമില്ല
 • അന്തരിച്ച വിഖ്യാത ഗായിക വിറ്റ്‌നി ഹൂസ്റ്റണ്‍ ചെറുപ്പത്തില്‍ ലൈംഗികപീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍.
 • നഗ്നയായി അഭിനയിച്ചുവെന്നാരോപിച്ച് നടിക്ക് നേരെ വധഭീഷണി
 • നടി ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വാദവുമായി ഡല്‍ഹിയിലെ മുന്‍ പോലീസ് പോലീസ് ഉദ്യോഗസ്ഥന്‍
 • പീഡനശ്രമമെന്ന് യുവതിയുടെ പരാതി; നടന്‍ ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി
 • ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങി
 • നാഫാ അവാര്‍ഡ്: ദുല്‍ഖര്‍, ഫഹദ്, മഞ്ജു വാര്യര്‍, പാര്‍വതി എന്നിവര്‍ക്ക്; താരനിശ ജൂലൈ 1ന് ന്യൂയോര്‍ക്കിലും രണ്ടിന് ടൊറന്റോയിലും
 • സൂപ്പർമാൻ നായിക മാർഗറ്റ്​ കിഡർ അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here