സിനിമയില്‍ നിന്ന് വിരമിക്കുന്നു; ഇനി ജീവിതം ജനസേവനത്തിന്: കമല്‍ ഹാസന്‍

Wed,Feb 14,2018


ബോസ്റ്റണ്‍: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതോടെ സിനിമയില്‍ നിന്ന് വിരമിക്കുകയാണെന്ന് നടന്‍ കമല്‍ ഹാസന്‍.
പുറത്തുവരാനിരിക്കുന്ന രണ്ടു ചിത്രങ്ങളാണുള്ളത്. അതോടെ പൂര്‍ണമായും അഭിനയ രംഗം വിടും. തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാകുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു.
അടുത്ത ബുധനാഴ്ച തന്റെ നിലപാട് വ്യക്തമാകും. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പ്രസ്താവന. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം എനിക്കു സിനിമയില്ല. 'സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യണം. എന്നാല്‍ പരാജയപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്'- തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമല്‍ പറഞ്ഞു.
സിനിമാ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്, രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും താരം വ്യക്തമാക്കി. ഒരു നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
രാഷ്ട്രീയ പ്രവര്‍ത്തകനായായിരിക്കും തന്റെ മരണമെന്നും കമല്‍ അറിയിച്ചു. എന്‍രെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. കാവിനിറം വ്യാപിക്കുന്നതില്‍ ആശങ്കയുമുണ്ട്. രജനിയുടെ രാഷ്ട്രീയം കാവി ആണെങ്കില്‍ അദ്ദേഹവുമായി സഹകരിക്കില്ലെന്ന് കമല്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ആകുന്നതിനുവേണ്ടിയല്ല ജനസേവനത്തിനുവേണ്ടിയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും 37 വര്‍ഷം മുമ്പേ അത് തുടങ്ങിവെച്ചതായും കമല്‍ വ്യക്തമാക്കി.

Other News

 • കാ​ൻ ഫെ​സ്​​റ്റ്​: കൊ​റീ​ദ​ക്ക്​ പാം​ദോ​ർ
 • മോഹന്‍ലാലിന്റെ നീരാളി ട്രെയിലര്‍ പുറത്ത്‌
 • തന്റെ സൗന്ദര്യരഹസ്യം കുഞ്ഞുങ്ങളുടെ ലിംഗചര്‍മ്മത്തില്‍ നിന്നുള്ള ഫേഷ്യലാണെന്ന് സാന്ദ്ര ബുള്ളോക്ക്; വെളിപെടുത്തല്‍ വിവാദമായി
 • പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍ പെട്ടു; ആര്‍ക്കും അപകടമില്ല
 • അന്തരിച്ച വിഖ്യാത ഗായിക വിറ്റ്‌നി ഹൂസ്റ്റണ്‍ ചെറുപ്പത്തില്‍ ലൈംഗികപീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍.
 • നഗ്നയായി അഭിനയിച്ചുവെന്നാരോപിച്ച് നടിക്ക് നേരെ വധഭീഷണി
 • നടി ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വാദവുമായി ഡല്‍ഹിയിലെ മുന്‍ പോലീസ് പോലീസ് ഉദ്യോഗസ്ഥന്‍
 • പീഡനശ്രമമെന്ന് യുവതിയുടെ പരാതി; നടന്‍ ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി
 • ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങി
 • നാഫാ അവാര്‍ഡ്: ദുല്‍ഖര്‍, ഫഹദ്, മഞ്ജു വാര്യര്‍, പാര്‍വതി എന്നിവര്‍ക്ക്; താരനിശ ജൂലൈ 1ന് ന്യൂയോര്‍ക്കിലും രണ്ടിന് ടൊറന്റോയിലും
 • സൂപ്പർമാൻ നായിക മാർഗറ്റ്​ കിഡർ അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here