സോഷ്യല്‍ മീഡിയയിലെ ആമി വിമര്‍ശന പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്നു; പിന്നില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

Tue,Feb 13,2018


മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമി സിനിമയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്നു എന്ന് ആരോപണം. സംവിധായകന്‍ വിനോദ് മങ്കരയടക്കമുള്ളവര്‍ തങ്ങള്‍ എഴുതിയ അവലോകനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റീല്‍ ആന്റ് റീയല്‍ മീഡിയ ഫേസ്ബുക്കില്‍ പരാതിപ്പെട്ടതിന്റെ ഭാഗമായിട്ടാണിതെന്നും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയാതെ പോയെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. വിവാദത്തെ സംബന്ധിച്ച് സിനിമയുടെ ഔദ്യോഗിക പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കോടികള്‍ മുടക്കി ചിത്രമെടുത്ത നിര്‍മാതാവ് മോശം അവലോകനം എഴുതിയവര്‍ക്കെതിരെ ഫെയ്‌സ്ബുക്കിന്റെ സഹായം തേടിയതില്‍ തെറ്റില്ലെന്നാണ് ആമിയുടെ ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നത്.

'ആമി കണ്ടോ കാണാതെയോ ഞങ്ങളുടെ ചിത്രത്തെയും അഭിനയിച്ച താരങ്ങളേയും മോശപ്പെടുത്തി ചിത്രീകരിച്ച റിവ്യൂകളുമായി മലയാളത്തിലെ കുറച്ച് പ്രമുഖ മാധ്യമങ്ങള്‍ വരികയും, അത് മാറ്റണമെങ്കില്‍ 25000 രൂപ തരണമെന്നും അവര്‍ തന്നെ ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം ബുക്ക് മൈ ഷോ സൈറ്റില്‍ മിനുറ്റുകള്‍ ഇടവിട്ട് ലോ റേറ്റിംഗും റിവ്യൂസും നിറക്കുകയാണ് മറ്റു ചിലര്‍. നെഗറ്റീവ് എഴുതി വിലപേശിയവര്‍ക്ക് വഴങ്ങാതെ ഫേസ്ബുക്കിന്റെ സഹായം തേടിയതില്‍ കോടികള്‍ മുടക്കി ഒരു ചിത്രം നിര്‍മ്മിച്ച നിര്‍മാതാവില്‍ ഒരു തെറ്റുമുണ്ടെന്ന് വിശ്വസിക്കുന്നില്ല. മലയാളം ഇന്ന് വരെ കാണാത്ത മികച്ച ചിത്രം എന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല, പക്ഷെ സത്യസന്ധമായി ചിത്രം കണ്ട ആര്‍ക്കും ആമി നിരാശയാവില്ല....!' റീല്‍ ആന്റ് മീഡിയ കുറിക്കുന്നു.

Other News

 • കാ​ൻ ഫെ​സ്​​റ്റ്​: കൊ​റീ​ദ​ക്ക്​ പാം​ദോ​ർ
 • മോഹന്‍ലാലിന്റെ നീരാളി ട്രെയിലര്‍ പുറത്ത്‌
 • തന്റെ സൗന്ദര്യരഹസ്യം കുഞ്ഞുങ്ങളുടെ ലിംഗചര്‍മ്മത്തില്‍ നിന്നുള്ള ഫേഷ്യലാണെന്ന് സാന്ദ്ര ബുള്ളോക്ക്; വെളിപെടുത്തല്‍ വിവാദമായി
 • പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍ പെട്ടു; ആര്‍ക്കും അപകടമില്ല
 • അന്തരിച്ച വിഖ്യാത ഗായിക വിറ്റ്‌നി ഹൂസ്റ്റണ്‍ ചെറുപ്പത്തില്‍ ലൈംഗികപീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍.
 • നഗ്നയായി അഭിനയിച്ചുവെന്നാരോപിച്ച് നടിക്ക് നേരെ വധഭീഷണി
 • നടി ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വാദവുമായി ഡല്‍ഹിയിലെ മുന്‍ പോലീസ് പോലീസ് ഉദ്യോഗസ്ഥന്‍
 • പീഡനശ്രമമെന്ന് യുവതിയുടെ പരാതി; നടന്‍ ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി
 • ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങി
 • നാഫാ അവാര്‍ഡ്: ദുല്‍ഖര്‍, ഫഹദ്, മഞ്ജു വാര്യര്‍, പാര്‍വതി എന്നിവര്‍ക്ക്; താരനിശ ജൂലൈ 1ന് ന്യൂയോര്‍ക്കിലും രണ്ടിന് ടൊറന്റോയിലും
 • സൂപ്പർമാൻ നായിക മാർഗറ്റ്​ കിഡർ അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here