പ്രണവിന്റെ ആദിക്കായി ആരാധകരുടെ കാത്തിരിപ്പ് ജനുവരി 26ന് വരെ; 200ല്‍ പരം തീയേറ്ററുകളിലായി മാസ് റിലീസിങ്

Wed,Jan 10,2018


പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ആദിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ജിത്തു ജോസഫ് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ആദി ജനുവരി 26 ന് തിയേറ്റുകളില്‍ എത്തുകയാണ്. 200 ല്‍ പരം തിയേറ്ററുകളില്‍ ആദി പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആദിയുടെ ടീസറിനും, ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദിയുടെ നിര്‍മ്മാണം.
മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ നരസിംഹം പ്രദര്‍ശനത്തിന് എത്തിയ അതേ ദിവസം തന്നെയാണ് ആദിയും പ്രദര്‍ശനത്തിന് എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Other News

 • ആമിര്‍ഖാന്റെ 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' ചൈനയില്‍ ചരിത്രമെഴുതുന്നു; മൂന്നു ദിനം കൊണ്ട് നേടിയത് 174 കോടി രൂപ
 • നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍.
 • പൃഥ്വിരാജ് ആര്‍.എസ്.എസിനെ പേടിച്ച് പിന്‍മാറുന്ന ഭീരുവല്ല ടോവിനോ തോമസ്
 • ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര
 • കാത്തിരിപ്പിനൊടുവില്‍ പ്രണയ സാഫല്യം; നടി ഭാവനയും നവീനും വിവാഹിതരായി
 • ഭാവനയുടെ വിവാഹം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മൈലാഞ്ചിയിടല്‍ ചടങ്ങിന്റെ വീഡിയോ വൈറലായി
 • വിവാദങ്ങളൊടുങ്ങുന്നില്ല; മുസ്ലീങ്ങൾ പത്മാവത് കാണരുതെന്ന് ഒവൈസി
 • രജനീകാന്തിന്റെ പാര്‍ട്ടി പകുതിയിേലറെ സീറ്റുകള്‍ നേടുമെന്ന് സര്‍േവ
 • കാല്‍നൂറ്റാണ്ടിന് ശേഷം എ.ആര്‍ റഹ്മാന്‍ മലയാള ചലച്ചിത്രത്തിന് സംഗീതമൊരുക്കുന്നു
 • ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ച് ടൊവിനോ
 • പദ്മാവത് സിനിമയ്ക്ക് നാലു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രദര്‍ശന വിലക്ക് സുപ്രീം കോടതി നീക്കി
 • Write A Comment

   
  Reload Image
  Add code here