പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: അമല പോള്‍ ഹാജരാകണമെന്ന് കോടതി

Tue,Jan 09,2018


കൊച്ചി: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നല്‍കിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഈ മാസം 15ന് 10 മണി മുതല്‍ ഒരു മണിവരെയുള്ള സമയത്ത് ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ നല്‍കിയ ഹര്‍ജി 10 ദിവസത്തിനു ശേഷം പരിഗണിക്കും. നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിതാണെന്നായിരുന്നു കണ്ടെത്തല്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്.

Other News

 • ആമിര്‍ഖാന്റെ 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' ചൈനയില്‍ ചരിത്രമെഴുതുന്നു; മൂന്നു ദിനം കൊണ്ട് നേടിയത് 174 കോടി രൂപ
 • നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍.
 • പൃഥ്വിരാജ് ആര്‍.എസ്.എസിനെ പേടിച്ച് പിന്‍മാറുന്ന ഭീരുവല്ല ടോവിനോ തോമസ്
 • ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര
 • കാത്തിരിപ്പിനൊടുവില്‍ പ്രണയ സാഫല്യം; നടി ഭാവനയും നവീനും വിവാഹിതരായി
 • ഭാവനയുടെ വിവാഹം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മൈലാഞ്ചിയിടല്‍ ചടങ്ങിന്റെ വീഡിയോ വൈറലായി
 • വിവാദങ്ങളൊടുങ്ങുന്നില്ല; മുസ്ലീങ്ങൾ പത്മാവത് കാണരുതെന്ന് ഒവൈസി
 • രജനീകാന്തിന്റെ പാര്‍ട്ടി പകുതിയിേലറെ സീറ്റുകള്‍ നേടുമെന്ന് സര്‍േവ
 • കാല്‍നൂറ്റാണ്ടിന് ശേഷം എ.ആര്‍ റഹ്മാന്‍ മലയാള ചലച്ചിത്രത്തിന് സംഗീതമൊരുക്കുന്നു
 • ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ച് ടൊവിനോ
 • പദ്മാവത് സിനിമയ്ക്ക് നാലു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രദര്‍ശന വിലക്ക് സുപ്രീം കോടതി നീക്കി
 • Write A Comment

   
  Reload Image
  Add code here