ഐശ്വര്യാ റായി അമ്മയാണെന്ന് പറഞ്ഞ യുവാവ് നേരത്തെയും അവകാശവാദങ്ങളുന്നയിച്ചിട്ടുണ്ടെന്ന് പോലീസ്

Mon,Jan 08,2018


ഐശ്വര്യ റായ് എന്റെ അമ്മയാണെന്ന വാദവുമായി രംഗത്തെത്തിയ യുവാവ് നേരത്തെയും ഇത്തരം പ്രസ്താവനകളുമായി വന്നിട്ടുണ്ടെന്ന് പോലീസ്. വിശാഖപട്ടണം സ്വദേശി സന്ദീപ് കുമാറാണ് ഐശ്വര്യയുടെ മകനാണെന്നും, തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനു മുന്‍പ് താനൊരു ഗായകനാണെന്നും ഏആര്‍ റഹ്മാന്റെ ശിഷ്യനാണെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ പലരുടേയും പേരുകള്‍ പറഞ്ഞ് അവരുമായി തനിക്ക് ബന്ധമുണ്ടെന്ന് ഇയാള്‍ പറയാറുണ്ട്. ഐശ്വര്യ ഒരു പരാതി തന്നാല്‍ ഉടന്‍ ഇയാള്‍ക്കെതിരെ കേസെടുക്കാം എന്ന നിലപാടിലാണ് വിശാഖപട്ടണം പോലീസ്. എന്നാല്‍ ഐശ്വര്യയും ബച്ചന്‍ കുടുംബവും ഇയാളുടെ ആരോപണങ്ങളെ ഗൗനിച്ചിട്ടില്ല. ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണ് സന്ദീപ്. ഇയാള്‍ പഠനത്തില്‍ മിടുക്കനായിരുന്നെന്ന് അടുത്തറിയാവുന്നവര്‍ പറയുന്നു. എന്നാല്‍ പിന്നീട് മദ്യത്തിന് അടിമപ്പെടുകയായിരുന്നു. 1988ല്‍ ലണ്ടനില്‍വെച്ച് ഐവിഎഫിലൂടെ ഐശ്വര്യയ്ക്കുണ്ടായ മകനാണ് താനെന്നും, രണ്ടു വയസ്സുവരെ ഐശ്വര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചതെന്നും പിന്നീട് ഒരു ബന്ധുവിനൊപ്പം ആന്ധ്രയിലെ ചോളപുരത്തേയ്ക്ക് പോവുകയായിരുന്നെന്നുമാണ് ഇയാളുടെ അവകാശ വാദം. ഐശ്വര്യയുടെ കൂടെ താമസിക്കണമെന്നാണ് ആഗ്രഹമെന്നും ഇയാള്‍ പറയുന്നു. 29 വയസ്സാണ് യുവാവിന്റെ പ്രായം, ഐശ്വര്യയ്ക്ക് 44ഉം. അവകാശവാദം ശരിയാണെങ്കില്‍ 15ാം വയസ്സില്‍ ഐശ്വര്യ ഇയാള്‍ക്ക് ജന്മം നല്‍കിയിരിക്കണം. എന്നാല്‍ ആ സമയത്ത് അവര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.

Other News

 • സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായ ദുല്‍ഖര്‍ സല്‍മാനും; മഹാനടി റിലീസിന് ഒരുങ്ങി
 • മമ്മൂട്ടിയുടെ പുതിയ ചിത്രം 'അങ്കിള്‍' എല്ലാറ്റിനും മേലെ നില്‍ക്കുമെന്ന് തിരക്കഥാകൃത്തിന്റെ അവകാശവാദം
 • സമുദ്രക്കനിയുടെ വേലനില്‍ അമല പോള്‍ നായിക
 • മമ്മൂട്ടിയുടെ ബിഗ്​ബജറ്റ്​ ചിത്രം മാമ്മാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി
 • നടനും ഗായകനുമായ അലി സഫറിനെതിരെ ലൈംഗികാരോപണവുമായി പാക്കിസ്ഥാനി നടി
 • അനു ഇമ്മാനുവേലിനോടൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത് അല്ലു അര്‍ജ്ജുന്‍
 • അമിതാബ് ബച്ചന്റെ മകള്‍ എഴുത്തുകാരിയാകുന്നു; ആദ്യ നോവല്‍ ഒക്ടോബറില്‍ പുറത്തിറങ്ങും
 • പ്രകാശന്റെ കഥയുമായി ശ്രീനിവാസനും സത്യന്‍ അന്തിക്കാടും 16 വര്‍ഷത്തിനുശേഷം ഒരുമിക്കുന്ന 'മലയാളി'
 • നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ സിനമയില്‍ നായകനാകുന്നു
 • ലൈംഗികാരോപണവുമായി കൂടുതല്‍ തെലുഗു നടികള്‍ രംഗത്ത്
 • നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പിതാവ്‌ എസ്.എ. ചന്ദ്രശേഖര്‍
 • Write A Comment

   
  Reload Image
  Add code here