പാന്റ്‌സിനുള്ളില്‍ പൂച്ചക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Mon,Jan 07,2019


സിങ്കപ്പൂര്‍: ധരിച്ചിരുന്ന പാന്റ്‌സിനുള്ളില്‍ പൂച്ചക്കുട്ടികളെ കടത്താന്‍ ശ്രമിച്ച 45 കാരന്‍ സിങ്കപ്പൂരില്‍ പിടിയില്‍.
സിങ്കപ്പൂര്‍ രജിസ്‌ട്രേഷനുള്ള കാറില്‍ ടുവാസ് ചെക്ക് പോയിന്റിലെത്തിയപ്പോള്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പാന്റിനകത്ത് നാല് ജീവനുള്ള പൂച്ചക്കുട്ടികളെ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
പാന്റ്‌സിന്റെ മുന്‍ ഭാഗം മുഴച്ചുനിന്ന ഭാഗത്ത് നിന്ന് പൂച്ചകളുടെ കരച്ചില്‍ കേട്ടതോടെയാണ് അധികൃതര്‍ പരിശോധന നടത്തി പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്തി പുറത്തെടുത്തത്.
പക്ഷികളെയും മൃഗങ്ങളെയും അനധികൃതമായി കടത്തുന്നത് ഒരുവര്‍ഷം വരെ ജയിലും പതിനായിരം ഡോളര്‍ പിഴയും അടക്കേണ്ടിവരുന്ന കുറ്റകൃത്യമാണ്.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here