14 വര്‍ഷം അബോധാവസ്ഥയില്‍ കഴിയുന്ന യുവതി പ്രസവിച്ചു; നഴ്‌സുമാര്‍ അറിഞ്ഞത് പ്രസവ ദിവസം

Mon,Jan 07,2019


വാഷിംഗ്ടണ്‍ : യുഎസിലെ അരിസോണയില്‍ പതിനാല് വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കി.
അരിസോണയിലെ ഫീനിക്‌സിലെ ഹസിയന്‍ഡ ഹെല്‍ത്ത് സെന്ററില്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന യുവതിയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 29 ന് ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചത്.
പീഡനത്തിനിരയായാണ് യുവതി പ്രസവിച്ചതെന്നാണ് സൂചന. എന്നാല്‍ ആരാണ് പീഡിപ്പിച്ചത് എന്നതു സംബന്ധിച്ച് ഒരറിവും ഇല്ല. യുവതി ജ്ന്മം നല്‍കിയ കുഞ്ഞ് ആരോഗ്യവാനാണെന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. യുവതി ഗര്‍ഭിണിയായ വിവരം അവരെ പരിചരിച്ചിരുന്ന നഴ്‌സുമാരോ കുടുംബംഗങ്ങളോ അറിഞ്ഞിരുന്നില്ല. പ്രസവം നടന്നതോടെയാണ് എല്ലാവരും ഞെട്ടിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി പീഡനത്തിനിരയായെന്ന് തിരിച്ചറിയാതിരുന്ന ഹെല്‍ത്ത് സെന്ററിനെതിരെ കേസെടുത്താണ് അന്വേഷണം. ഇവര്‍ ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം പരിചരിച്ചിരുന്ന നഴ്‌സ് പോലും അറിഞ്ഞിരിന്നില്ലെന്ന് കാര്യമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.
പ്രസവ സമയം അടുത്തപ്പോള്‍ യുവതി അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങിയെങ്കിലും ഇത് പ്രസവവേദന കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ആ നഴ്‌സ് തന്നെയാണ് കുഞ്ഞിനെ പുറത്തെടുത്തതും.
യുവതിയെ പരിചരിക്കുന്നതിനായി പുരുഷന്‍മാരും എത്താറുണ്ടായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇവര്‍ക്കെതിരെ അതിക്രമം നടത്തിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംശയം ഉള്ള ആളുകളുടെ പട്ടിക തയ്യാറാക്കിയ ശേഷം ഡിഎന്‍എ പരിശോധന നടത്താനാണ് പൊലീസ് നീക്കം.
അതേസമയം സംഭവത്തെ തുടര്‍ന്ന് ഹെല്‍ത്ത് സെന്ററില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വനിത രോഗികളുടെ മുറിയില്‍ പുരുഷന്‍മാര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളില്‍ പുരുഷജീവനക്കാര്‍ പ്രവേശിക്കേണ്ടി വന്നാല്‍ ഒപ്പം വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

Other News

 • ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി 52750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി
 • അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു
 • ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ
 • 1868 രൂപ ബാക്കി വാങ്ങാത്ത യാത്രക്കാരിയെ കണ്ടക്ടര്‍ പത്ത് ദിവസമായി കാത്തിരിക്കുന്നു
 • ആവശ്യക്കാരുടെ വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്ന 'വില്ലാറമിയേലിലെ റോബിന്‍ഹുഡി'നെ തേടി ഗ്രാമവാസികള്‍
 • സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌
 • കൈനോട്ടക്കാര്‍ 'കൈപ്പത്തി' ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി
 • ആട്ടിറച്ചിയെന്ന് കരുതി ബീഫ് കഴിച്ച ഇന്ത്യക്കാരന്‍ ശുദ്ധിക്രിയയ്ക്ക് നാട്ടിലെത്താന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വിമാനക്കൂലി തേടുന്നു
 • വിവാഹവേദിയിലെ കുസൃതി ഇഷ്ടപ്പെട്ടില്ല: വരന്‍ വധുവിന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറല്‍
 • അമ്മ കുഞ്ഞിനെ മറന്നു, വിമാനം തിരിച്ചിറക്കി
 • ഒരു വോട്ടര്‍ മാത്രമുള്ള ബൂത്തില്‍ പോളിങ്ങിന് സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
 • Write A Comment

   
  Reload Image
  Add code here