സൗദി അറേബ്യയില്‍ ഇനി വിവാഹവും വിവാഹ മോചന അറിയിപ്പും മൊബൈല്‍ ഫോണ്‍ സന്ദേശം വഴിയും ആകാമെന്ന് സര്‍ക്കാര്‍

Mon,Jan 07,2019


റിയാദ് : സൗദി അറേബ്യയില്‍ ഇനി വിവാഹവും വിവാഹ മോചന അറിയിപ്പും മൊബൈല്‍ ഫോണ്‍ വഴിയും ആകാമെന്ന് സര്‍ക്കാര്‍. സ്ത്രീകള്‍ക്കാണ് ഇതു സംബന്ധിച്ച അറിയിപ്പുകള്‍ എസ്എംഎസ് ആയി ലഭിക്കുക.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമം എന്ന നിലയിലാണ് സൗദി സര്‍ക്കാരിന്റെ നടപടി. സൗദി നീതി മന്ത്രാലയം പുറത്തു വിട്ട പുതിയ ഉത്തരവ് പ്രകാരം വിവാഹവും വിവാഹ മോചനവും എസ്എംഎസ് വഴി ഇതില്‍ ഉള്‍പ്പെട്ട സ്ത്രീകളെ അറിയിക്കണം. സ്ത്രീകള്‍ അറിയാതെയുള്ള വിവാഹ മോചനങ്ങളും അതു സംബന്ധിച്ച പരാതികളും വര്‍ധിച്ച സാഹചര്യത്തിലാണ് എസ്എം എസ് വഴിയെങ്കിലും മുന്‍കൂറായി വിവാഹമോ വിവാഹ മോചനമോ അറിയിക്കണം എന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
പലപ്പോഴും തങ്ങള്‍ വിവാഹമോചിതയായെന്ന വിവരം സ്ത്രീകള്‍ അറിയാറില്ല. ഇത് സംബന്ധിച്ച് ധാരാളം പരാതി ഉയര്‍ന്നിിരുന്നു. തന്നെ അറിയിക്കാതെ വിവാഹമോചനം നേടിയ ശേഷം ഭര്‍ത്താവ് ശാരീരിക ബന്ധം തുടര്‍ന്നുവെന്നും ഇത് വലിയ അപരാധമാണെന്നും കാട്ടി ഒരു യുവതി കോടതിയെയും സമീപിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പുതിയ നിയമം സൗദി നടപ്പാക്കുന്നത്.
സൗദി നീതി വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇനി മുതല്‍ ഒരു സ്ത്രീ വിവാഹിതയായാലും വിവാഹ മോചിത ആയാലും അത് സംബന്ധിച്ച വിവരം അവരുടെ ഫോണുകളില്‍ സന്ദേശമായെത്തും. ഒരു സ്ത്രീക്കെതിരെ വിവാഹ മോചന കേസ് ഫയല്‍ ചെയ്യപ്പെട്ടാല്‍ കുടുംബ കോടതിയാകും ഈ വിവരം അവരിലെത്തുക. വിശദമായ വിവരങ്ങള്‍ നീതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും. ഈ വിവരങ്ങള്‍ ആ സ്ത്രീക്ക് മാത്രമെ ലഭ്യമാവുകയുള്ളു.
വിവാഹ മോചിതയായി എന്ന വിവരം പെട്ടെന്ന് ലഭിക്കുന്നതില്‍ നിന്നുള്ള ഞെട്ടല്‍ ഒഴിവാക്കാന്‍ വിവാഹ മോചനം എന്ന വാക്ക് സന്ദേശത്തില്‍ ഉള്‍പ്പെടുത്തില്ല എന്നും അറിയിച്ചിട്ടുണ്ട്. പകരം കോടതി ഒരു തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ക്കായി കോടതിയെ ബന്ധപ്പെടുക എന്നും മാത്രമാകും സന്ദേശം.
വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവരവും ഇത്തരത്തില്‍ സ്ത്രീകളെ അറിയിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള ഒരു സുപ്രധാന ചുവടായാണ് പുതിയ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here