ഗിര്‍ വനത്തില്‍ പെണ്‍സിംഹം പുള്ളിപ്പുലിയുടെ കുട്ടിയെ മുലയൂട്ടി സംരക്ഷിക്കുന്നു

Sat,Jan 05,2019


കുട്ടികളുടെ ഓമനത്ത്വവും നിസ്സഹായതയും കണ്ടു അവരെ ദത്തെടുത്ത് വളര്‍ത്തുന്ന സ്വഭാവം മനുഷ്യരില്‍ സഹജമാണ്. എന്നാല്‍ മൃഗങ്ങളും ഈ കാര്യത്തില്‍ പിറകിലല്ലെന്ന് തെളിയിക്കുകയാണ് ഗിര്‍ വനത്തിലെ ഒരു പെണ്‍സിംഹം. കൂട്ടം തെറ്റിയ ഒരു പുള്ളിപുലികുട്ടിയെ വളര്‍ത്തി സംരക്ഷിക്കുകയാണ് ഈ സിംഹിണി. ഈ അപൂര്‍വ നിമിഷത്തിന് സാക്ഷികളായതിന്റെ ത്രില്ലില്‍ ഇവിടുത്തെ വനവകുപ്പു ജീവനക്കാരും.

ആറു ദിവസം മുന്‍പാണ് പെണ്‍സിംഹത്തിന്റെ കുട്ടികളോടൊപ്പം ജീവനക്കാര്‍ പുലിക്കുട്ടിയെ കാണുന്നത്. സിംഹങ്ങള്‍ ലിംഗഭേദമന്യേ പുള്ളിപുലികളെ ആക്രമിക്കുകയാണ് പതിവെങ്കിലും ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഇവിടെ പെണ്‍സിംഹം തന്റെ മറ്റു സിംഹകുട്ടികള്‍ക്കൊപ്പം പുലിക്കുട്ടിയെ മുലയൂട്ടുന്നുണ്ട് എന്നുമാത്രമല്ല ഈ കുഞ്ഞിനെ മറ്റു സിംഹങ്ങളുടെ ആക്രമത്തില്‍ നിന്നും തടയുകയും ചെയ്യുന്നു. സംഭവം കണ്ടു ആദ്യം അന്തം വിട്ടെങ്കിലും സിംഹത്തിനെയും പുള്ളിപ്പുലി കുട്ടിയേയും നിരീക്ഷിച്ചു വരിക യാണ് ഇപ്പോള്‍ ഇവര്‍. പുലിക്കുട്ടിയുടെ യഥാര്‍ത്ഥ മാതാവായ പുള്ളിപ്പുലി അവിടെയെങ്ങാനും കുഞ്ഞിനെ പരതി നടപ്പുണ്ടോ എന്നാണ് പരിശോദിക്കുന്നത്. സിംഹത്തിന്റെ അടുത്ത് വരാനുള്ള ഭയം മൂലം മാറി അത് ഒളിച്ചിരുന്നു തന്റെ കുഞ്ഞിനെ കാണുന്നുണ്ടാകാം എന്നാണ് ഇവര്‍ കരുതുന്നത്.

കാര്യങ്ങള്‍ ഇങ്ങിനെ യൊക്കെ ആണെങ്കിലും പെണ്‍സിംഹത്തിന്റ ചലനങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പുലിക്കുട്ടിക്ക് എങ്ങിനെ കഴിയുന്നു എന്ന കാര്യം ഫോറെസ്റ്റ് ജീവനക്കാരെ കുഴക്കുന്നുമുണ്ട്.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here