വിദേശയാത്രകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി ചെലവഴിച്ചത് 2,021 കോടി രൂപ

Tue,Jan 01,2019


2014 ജൂണ്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകള്‍ക്കായി 2,021 കോടി രൂപ ചെലവഴിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് 2014 മുതല്‍ 2018 വരെയുള്ള മോഡിയുടെ വിദേശയാത്രയുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. മോഡി സന്ദര്‍ശിച്ച 10 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ഉണ്ടായതെന്നും വി.കെ സിങ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മോഡിയുടെ യാത്രക്ക് ഉപയോഗിച്ച ചാര്‍ട്ടര്‍ വിമാനങ്ങളുടെ അറ്റകുറ്റപണിക്കാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1,583.18 കോടിയാണ് വിമാനങ്ങളുടെ അറ്റകുറ്റപണിക്കായി ചെലവഴിച്ചത്. യാത്രകള്‍ക്കായി 429.25 കോടിയും ഹോട്ട്‌ലൈന്‍ സേവനത്തിനായി 9.11 കോടിയും ചെലവാക്കി. ഇതെല്ലാം ചേര്‍ത്താണ് മോഡിയുടെ വിദേശയാത്രക്ക് ചെലവായ തുക കണക്കാക്കിയത്. 48 വിദേശ യാത്രകളിലായി 55ല്‍ അധികം രാജ്യങ്ങളില്‍ മോഡി സന്ദര്‍ശനം നടത്തി. ഇതില്‍ ചില രാജ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ പോയി. 201718, 201819 സമയങ്ങളിലെ ഹോട്ട്‌ലൈന്‍ സൗകര്യത്തിന് ചെലവായ തുക കേന്ദ്രം പുറത്തുവിട്ടില്ല.

Other News

 • അമ്മയും മകളും ഓരേ വിമാനത്തില്‍ തന്നെ പൈലറ്റുമാരായി!
 • വിവാഹവേദിയില്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി, അമ്പരന്ന് വധൂവരന്മാര്‍!
 • ജര്‍മ്മനിയിലെ കൊളോണില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഏരിയല്‍ ബോംബ് കണ്ടെത്തി; 1200 പേരെ ഒഴിപ്പിച്ചു
 • മനുഷ്യരെപ്പോലെയുള്ള കൂണുകളെ കണ്ടെത്തി!
 • പറഞ്ഞ തുക മാത്രം പിന്‍വലിച്ച് എടിഎമ്മും റസീറ്റും തിരികെ നല്‍കി ഭിക്ഷക്കാരന്‍!
 • ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി 52750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി
 • അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു
 • ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ
 • 1868 രൂപ ബാക്കി വാങ്ങാത്ത യാത്രക്കാരിയെ കണ്ടക്ടര്‍ പത്ത് ദിവസമായി കാത്തിരിക്കുന്നു
 • ആവശ്യക്കാരുടെ വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്ന 'വില്ലാറമിയേലിലെ റോബിന്‍ഹുഡി'നെ തേടി ഗ്രാമവാസികള്‍
 • സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌
 • Write A Comment

   
  Reload Image
  Add code here