ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ

Mon,Oct 29,2018


സാധാരണ ഒരുകപ്പ് ചായക്ക് പത്തു രൂപയോ 25 രൂപയോ വില വരും. ഏറിയാല്‍ നൂറോ നൂറ്റിയമ്പതോ വരെ ആയേക്കാം. എന്നാല്‍ കാല്‍ ലക്ഷം രൂപ വരുന്ന ഒരു കപ്പ് ചായയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അരുണാചല്‍ പ്രദേശിലാണ് പര്‍പ്പിള്‍ ടീ എന്ന പേരില്‍ തയ്യാറാക്കുന്ന ചായക്ക് ഇത്ര വിലവരുന്നത്. കൃത്യമായ വില 24,501 രൂപയാണ് ! ഈ പ്രത്യേകതരം ചായ കെനിയയില്‍ നിന്നാണ് വരുന്നതെന്നാണ് ആദ്യം വിശ്വസിച്ചിരുന്നതെങ്കിലും പിന്നീടുള്ള പഠനങ്ങള്‍ ചായയുടെ സ്വദേശം ആസാമാണെന്ന് കണ്ടെത്തി. 2015 ലാണ് ടോക്ലൈ ടീ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് സംബന്ധിച്ച പേപ്പര്‍ പബ്ലിഷ് ചെയ്യുന്നത്. ഒരു കിലോഗ്രാം പര്‍പ്പിള്‍ ടീ ഉണ്ടാക്കാന്‍ 10,000 ഇലകള്‍ വേണ്ടിവരും. കാണാനുള്ള അഴക് മാത്രമല്ല ആരോഗ്യത്തിനും ഉത്തമമാണ് പര്‍പ്പിള്‍ ടീ. ആന്തോസയാനിന്‍ എന്ന ഫല്‍വനോയിഡിനാല്‍ സമ്പുഷ്ടമാണ്. ഇതാണ് പര്‍പ്പിള്‍ ടീയ്ക്ക് അതിന്റെ നിറം നല്‍കുന്നത്. ഇതിലാണ് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതും. ക്യാന്‍സറിനും, ഹൃദയാരോഗ്യത്തിനുമെല്ലാം ഈ ചായ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here